ADVERTISEMENT

അശ്വതി: മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും.

ഭരണി : ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്‌സുകളിൽ പ്രവേശനം. വിശ്രമം കുറയും.

കാർത്തിക: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

രോഹിണി: ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസിൽ അവിചാരിത നേട്ടം. മുമ്പ് കടം നൽകിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.

മകയിരം: ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതർക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും.

തിരുവാതിര: തൊഴിൽ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

പുണർതം: സഹോദരഗുണം ലഭിക്കും. ധനലാഭം. സുഹൃത്തുക്കളുമായി ഭിന്നത. പൊതുപ്രവർത്തനത്തിൽ വിഷമങ്ങൾ ബന്ധുക്കളിൽ നിന്നുള്ള സഹായം. കടങ്ങൾ വീട്ടുവാൻ അവസരം. ദാമ്പത്യ കലഹത്തിന് ശമനം.

പൂയം: സുഹൃത്തുക്കളുമായി തർക്കങ്ങളിൽ ഏർപ്പെടും. ഉല്ലാസയാത്രകൾക്ക് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ ശമിക്കും. ജീവിത പങ്കാളിയ്ക്കുണ്ടായിരുന്ന രോഗദുരിതം ശമിക്കും. തൊഴിൽപരമായ അലച്ചിൽ.

ആയില്യം: തൊഴിൽപരമായ നേട്ടങ്ങൾ. ചെലവ് നിയന്ത്രിക്കുവാൻ സാധിക്കും. സഹോദര ഗുണം വർധിക്കും. സർക്കാർ രേഖകൾ ലഭിക്കും. ഉദരരോഗ സാദ്ധ്യത. കുടുംബ സൗഖ്യവർധന. ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി. ഭൂമി വാഹന വിൽപ്പന വഴി ധനലാഭം. പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ.

മകം: പൊതു പ്രവർത്തനത്തിൽ ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ മാനസിക സംഘർഷം വർധിക്കും. പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും.

പൂരം: ബന്ധു ഗുണം ലഭിക്കും. പ്രധാന തീരുമാനങ്ങൾ എടുക്കും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. ഗൃഹനിർമ്മാണത്തിൽ പുരോഗതി. മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും. പരീക്ഷാവിജയം.

ഉത്രം :പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ ആർക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളിൽ സംബന്ധിക്കും.

അത്തം : തൊഴിൽ പരമായി അനുകൂല വാരം. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ടു അപമാനമുണ്ടാകും. കർണ രോഗബാധ.

ചിത്തിര: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. ഉപയോഗ്യവസ്തുക്കൾ മോഷണം പോകാം. സുഹൃത്തുക്കൾ നിമിത്തം നേട്ടം.

ചോതി: വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീർഘ യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം.

വിശാഖം: മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴിൽ രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

അനിഴം: വിവാഹ തീരുമാനം അൽപം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവിചാരിത നഷ്ടം.

തൃക്കേട്ട: ബന്ധുജന സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. സർക്കാർ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.സന്താനഗുണമനുഭവിക്കും.

മൂലം:  വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.

പൂരാടം: ഭവനം മോടിപിടിപ്പിക്കുവാൻ പണം മുടക്കും. സഞ്ചാരക്ലേശം വർധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. ധനലാഭത്തിനു സാധ്യത. സൗന്ദര്യവർധക വസ്തുക്കൾക്ക് പണം മുടക്കും.

ഉത്രാടം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം: വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

അവിട്ടം: പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. പൊതു പരിപാടികളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും.

ചതയം: ദീർഘദൂരയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായിമാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം നടത്തും.

പൂരുരുട്ടാതി : രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും, ബാങ്കുകളിൽ നിന്ന് ലോൺ പാസായിക്കിട്ടും.

ഉത്രട്ടാതി :കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക് ഉന്നത സ്ഥാനലബ്ധി.

രേവതി: കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്നു നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.

English Summary:

Weekly astrological predictions in Malayalam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com