ADVERTISEMENT

കണ്ടകശ്ശനി, ഏഴരശ്ശനി തുടങ്ങിയ ശനിദോഷങ്ങൾ ഇപ്പോൾ അനുഭവത്തിൽ വരുന്നത് പ്രധാനമായും ആറു രാശിക്കാർക്കാണ്. ശനി ദോഷഫലവും പരിഹാരവും വിശദമാക്കുകയാണ് ജ്യോതിഷൻ ഡോ. പി. ബി. രാജേഷ് 

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2): പത്താം ഭാവത്തിൽ അതായത് കർമസ്ഥാനത്താണ് ശനി സഞ്ചരിക്കുന്നത് തൊഴിൽപരമായ ബുദ്ധിമുട്ടുകളും അലച്ചിലുകളും കൂടുതലായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നത് പങ്കാളിയുമായി അകന്നു കഴിയേണ്ടി വരും. അല്ലെങ്കിൽ ഭാര്യ/ ഭർത്താവിന് അസുഖങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്. അപവാദങ്ങളും ആരോപണങ്ങളും കേൾക്കേണ്ടി വരാം.

വൃശ്ചികം  (വിശാഖം 1/4,അനിഴം, തൃക്കേട്ട) നാലാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നത് മാതാവിന് ദുരിതങ്ങൾ ഉണ്ടാക്കാനും വീട് വിട്ട് കഴിയേണ്ടി വരാനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും  കാരണമാകും.

മകരം ( ഉത്രാടം3/4, തിരുവോണം ,അവിട്ടം1/2) രണ്ടിലൂടെ ശനി സഞ്ചരിക്കുന്നത്. സാമ്പത്തിക ക്ലേശങ്ങൾക്ക് കാരണമാകും. പഠനകാര്യങ്ങളിൽ അലസത ഉണ്ടാക്കും.

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) ജന്മത്തിലെ ശനി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സകല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും. 

മീനം: ( പൂരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി) പന്ത്രണ്ടിൽ ശനി സഞ്ചരിക്കുന്നത് അനാവശ്യ ചെലവുകളും ദുരിതങ്ങളും യാത്രകളും ആണ് ഉണ്ടാക്കുക. 

 ശനി ദോഷപരിഹാരമായി ശനി, ശിവ, ശാസ്താവ്, ഹനൂമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് പരിഹാരമാണ്. ശനിയാഴ്ച വ്രതം എടുക്കുക. കാക്കയ്ക്ക് ചോറു കൊടുക്കുക തുടങ്ങിയവയും പരിഹാരമാണ്. ശാസ്താവിന് എള്ളുതിരി കത്തിക്കുന്നതും ദോഷങ്ങൾ കുറയ്ക്കും. ജാതകത്തിൽ ശനി അനുകൂലസ്ഥാനത്താണെങ്കിൽ വലിയ ദോഷങ്ങൾ ഉണ്ടാവുകയില്ല. മറിച്ചായാൽ ദോഷങ്ങൾ കൂടുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com