ADVERTISEMENT

അത്തം:കർമമണ്ഡലങ്ങളിൽ ഊർജസ്വലതയോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. ജോലിയിൽ പുനർനിയമനത്തിനുള്ള സാധ്യത കാണുന്നു. കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര:ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും പുനരാരംഭിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കി തീർക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ചോതി:നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ട് ദൂരദേശ യാത്രകൾ വേണ്ടി വരും. ഉപകാരങ്ങൾ ചെയ്തുകൊടുത്തവരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ വന്നു ചേരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

വിശാഖം:സങ്കീർണമായ പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. പ്രയത്നങ്ങൾക്കു പരിശ്രമങ്ങൾക്കും അന്തിമ നിമിഷത്തിൽ അനുകൂലമായ ഫലം വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

November Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Atham, Chithira, Chothi, Vishakam. Offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com