ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22  മുതൽ ഏപ്രിൽ 20 വരെയുള്ളവർ) അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പങ്ക് കച്ചവടം ലാഭകരമാകും. പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമാണ്. വരുമാനം വർധിക്കും. ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) പുതിയ പ്രണയം ഉടലെടുക്കും. വരുമാനം വർധിക്കും. ചർച്ചകൾ വിജയകരമാകും. പിണങ്ങി കഴിഞ്ഞിരുന്ന ബന്ധുക്കളുമായി സൗഹൃദം പുനഃസ്ഥാപിക്കും. വരുമാനം മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. 

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ കഴിയും. കുടുംബജീവിതം ഊഷ്മളമായിരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. കലാരംഗങ്ങളിൽ ശോഭിക്കാൻ സാധിക്കും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറും. 

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)ഉപരിപഠനത്തിന് അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. വിദേശത്തു നിന്ന് ചില സഹായങ്ങൾ എത്തിച്ചേരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ അധികമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. വരുമാനം വർധിക്കും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) വിദേശത്ത് ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസത പ്രകടിപ്പിക്കും. സഹോദര സഹായം ലഭിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യത കാണുന്നു.  പൊതുവേ സമാധാനപരമായ കാലമാണ്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ചില ഭാഗ്യങ്ങൾ ഉണ്ടാകും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)പല കാര്യങ്ങൾക്കും തടസ്സം നേരിടും പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഉപരിപഠനത്തിന് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. വിദേശ യാത്രയ്ക്ക് യോഗം ഉണ്ട്. ഗുണദോഷ സമ്മിശ്രമായ വാരമാണിത്. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) മേലധികാരിയുടെ പ്രീതി നേടുവാൻ സാധിക്കും. മംഗള കർമങ്ങൾക്ക് നേതൃത്വം നൽകും. പുതിയ കരാറുകളിൽ ഒപ്പു വയ്ക്കും. പഴയ വാഹനം മാറ്റി വാങ്ങും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. വരുമാനം മെച്ചപ്പെടും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. 

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) വരുമാനം വർധിക്കും. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ അവസരം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ് .

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ) ഔദ്യോഗിക രംഗത്ത് ഉയർച്ച ഉണ്ടാകും. വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങും. വീട് പുതുക്കി പണിയാൻ സാധിക്കും. നക്ഷത്രക്കാർ ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. പൊതുവേ ഇപ്പോൾ ഈശ്വരാധീനം ഉള്ളതായി അനുഭവപ്പെടും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)പുതിയ സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിദേശത്ത് ജോലി കിട്ടും. പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. യാത്രകൊണ്ട് നേട്ടം ഉണ്ടാവും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പണം കടം വാങ്ങേണ്ടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. 

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) എതിരാളികളെ നിയന്ത്രിക്കാൻ കഴിയും. എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുന്ന സമയമാണിത്. കുടുംബാംഗങ്ങളുമായി ഒത്തു കൂടാൻ സാധിക്കും. വരുമാനം വർധിക്കും. മനഃക്ലേശത്തിന് സാധ്യതയുണ്ട്. ഔദ്യോഗിക ചുമതലകൾ വർധിക്കും. ഇപ്പോൾ പണം കടം കൊടുത്താൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. സഹോദര സഹായം ലഭിക്കും.

English Summary:

Weekly zodiac predictions in Malayalam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com