ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.
ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും.
കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും.
രോഹിണി: ആഡംബരങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും.
മകയിരം: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹപ്രവർത്തകരുടെ സഹായാഭ്യർഥന നിറവേറ്റുവാൻ തയാറാകും.
തിരുവാതിര: വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
പുണർതം: നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. പൂർണ സ്വാതന്ത്ര്യത്തോടുകൂടി പുതിയ ചുമതല ഏറ്റെടുക്കും.
പൂയം: പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഔദ്യോഗികമായ യാത്രകൾ മാറ്റിവയ്ക്കുവാൻ നിർബന്ധിതനാകും.
ആയില്യം: വരവും ചെലവും തുല്യമായിരിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും.
മകം: അർഹമായ പൂർവികസ്വത്ത് ലഭിക്കുവാൻ ധാരണയാകും. ദാമ്പത്യസൗഖ്യമുണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
പൂരം: സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. വാഗ്ദാനങ്ങൾ നിറവേറ്റുവാൻ കഠിനപ്രയത്നം വേണ്ടിവരും.
ഉത്രം: അന്തരീക്ഷത്തിലെ വ്യതിയാനത്താൽ കഫ-നീർദോഷ രോഗപീഡകൾ വർധിക്കും. മാതാപിതാക്കളുടെ ഉപദേശത്താൽ ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും.
അത്തം: അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും.
ചിത്തിര: സത്യസന്ധമായ പ്രവർത്തനങ്ങൾ മേലധികാരിയുടെ തെറ്റിദ്ധാരണകൾ നീക്കും. ചെലവു വർധിച്ചതിനാൽ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.
ചോതി : വ്യക്തിത്വവികസന പദ്ധതിയിൽ ചേരുവാനിടവരും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം.
വിശാഖം: പ്രതികൂല സാഹചര്യങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമെങ്കിലും സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാത്ത നിലപാടിനാൽ അനുകൂലസാഹചര്യങ്ങൾ വന്നുചേരും.
അനിഴം: വ്യവസ്ഥയില്ലാത്ത കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറും. മാതാപിതാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും.
തൃക്കേട്ട: ശാസ്ത്രീയ വശം ശരിയാണെങ്കിലും പ്രായോഗിക വശം ചിന്തിച്ചു മാത്രമേ പ്രവർത്തിക്കാവൂ. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും.
മൂലം: പുതിയ ജീവിതശൈലി അവലംബിക്കുവാൻ തയാറാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.
പൂരാടം: സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും. കാര്യനിർവഹണശക്തി വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുവാനിടവരും.
ഉത്രാടം: പുതിയ സുഹൃത്ബന്ധങ്ങൾ ഉടലെടുക്കും. വരവും ചെലവും തുല്യമായിരിക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.
തിരുവോണം: സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനാൽ മനസ്സന്തോഷം തോന്നും.
അവിട്ടം: ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാനിടവരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.
ചതയം: പുതിയ സ്ഥലത്തു ഭവനനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. യാത്രകൾ ഫലപ്രദമാകും. വാഹനത്തിനു ചെറിയ തകരാറുകൾ വരാൻ സാധ്യതയുണ്ട്.
പൂരുരുട്ടാതി: വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പ്രതിസന്ധികൾ തരണം ചെയ്യുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും.
ഉത്തൃട്ടാതി: സത്യാവസ്ഥ അന്വേഷിച്ചറിയാതെ ഒരുകാര്യത്തിലും പ്രതികരിക്കരുത്. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
രേവതി: രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിനാൽ ആശ്വാസം ഉണ്ടാകും.