ADVERTISEMENT

അശ്വതി: വരവും ചെലവും തുല്യമായതിനാൽ നീക്കിയിരിപ്പ് കുറയും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. 

ഭരണി: സാംക്രമിക രോഗങ്ങൾ പിടിപെടും. പുത്രന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും. 

കാർത്തിക: അപര്യാപ്തതകൾ മറന്ന് ആശയം സഫലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുവാൻ നിർബന്ധിതനാകും.  ദാമ്പത്യസൗഖ്യം കുടുംബത്തിൽ സമാധാനവും ഉണ്ടാകും.

രോഹിണി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല സാഹചര്യങ്ങൾ വന്നുചേരും.

മകയിരം: മാതാപിതാക്കളുടെ കാര്യങ്ങൾ നിറവേറ്റാൻ സാധിച്ചതിൽ കൃതാർഥനാകും.  വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനിടവരും.

തിരുവാതിര: അന്തിമമായി പുത്രിക്ക് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.  വിവര സാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. 

പുണർതം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുത്രിയോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. 

പൂയം:  പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. 

ആയില്യം: കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും.  സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.

മകം: പുത്രന് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കനുസരിച്ചു പ്രവർത്തിക്കും.

പൂരം: പല പ്രകാരത്തിലുള്ള രോഗപീഡകളാൽ അവധിയെടുക്കാനിടവരും.  അനുചിത പ്രവൃത്തികളിലേർപ്പെടുന്ന പുത്രന് നിർദേശവും ഉപദേശവും നൽകുവാൻ സുഹൃത്‌സഹായം തേടും. 

ഉത്രം: അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ സ്വന്തമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.  വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.

അത്തം: പുതിയ വ്യവസായ സ്ഥാപനം ഏറ്റെടുത്ത് നടത്തുവാൻ തയാറാകും.  ഭൂമി ക്രയവിക്രയങ്ങളിൽ സാമ്പത്തിക ലാഭം വർധിക്കും. 

ചിത്തിര: വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

ചോതി: അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ ഉണ്ടാകും.  മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.

വിശാഖം: സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉദ്യോഗത്തോടനുബന്ധമായി ലാഭവിഹിത വ്യവസ്ഥയിലുള്ള പ്രവൃത്തികളിൽ ഏർപ്പെടും. പൊതുജനാവശ്യത്തിനായി ഭരണകർത്താക്കളെ കാണാനിടവരും.

അനിഴം: മേലുദ്യോഗസ്ഥന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.  നിയന്ത്രണങ്ങൾക്കു വിധേയമായി പുതിയ കരാർ ജോലികളിൽ ഏർപ്പെടും, കാർഷിക മേഖലയിൽ പുതിയ കൂട്ടായ്മയിൽ പങ്കുചേരും.

തൃക്കേട്ട: കുടുംബസമേതം വിദേശത്തു താമസിക്കുവാൻ അപേക്ഷ നൽകും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുമതി ലഭിക്കും.

മൂലം: സാങ്കേതിക കാരണങ്ങളാൽ വിദേശയാത്ര മാറ്റിവയ്ക്കാനിടവരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. വിമർശനങ്ങളെ അതിജീവിക്കുവാനിടവരും.

പൂരാടം: അപ്രിയ സത്യം തുറന്നു പറയുന്നതിനാൽ മേലധികാരികളിൽ നിന്നും ശകാരം കേൾക്കാൻ ഇടവരും. പാരമ്പര്യപ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും.

ഉത്രാടം: അതിർത്തി തർക്കം രമ്യമായി പരിഹരിക്കുവാൻ സാധിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകുമെങ്കിലും ദൂരദേശവാസം വേണ്ടിവരും. 

തിരുവോണം: ഭൂമി വാങ്ങുന്നതിനുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമാകുന്നതിനാൽ ആശ്വാസമാകും. കലാകായിക മത്സരങ്ങളിൽ വിജയവും പ്രോത്സാഹന സമ്മാനവും ലഭിക്കും. 

അവിട്ടം: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനുള്ള അവസരമുണ്ടാകും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. 

ചതയം: വിദഗ്ധ പരിശോധനയിൽ മാരകമായ അസുഖങ്ങൾ ഒന്നുമില്ലെങ്കിലും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. 

പൂരുരുട്ടാതി: പുതിയ വ്യാപാരത്തിനുള്ള ആശയമുദിക്കുമെങ്കിലും അപരിചിതരുമായുള്ള കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറുകയാണ് നല്ലത്.  സന്താന സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും.

ഉത്തൃട്ടാതി: അധ്വാനഭാരവും സാമ്പത്തിക ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.  ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.

രേവതി: ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. ഭൂമി ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും. 

English Summary:

Weekly star predictions in Malayalam by Kanippayyur Narayanan Namboothiripad for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com