ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പുതിയ ജോലി നോക്കുന്നവർക്ക് ആഗ്രഹം സഫലമാകും. മതപരവും സാമൂഹികവുമായ ചടങ്ങുകളിൽ പങ്കെടുക്കും. കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക. ജോലി സ്ഥലത്തെ പ്രവർത്തനത്തിന്, മേൽ ഉദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കും. വ്യവസായികൾക്ക് പ്രതീക്ഷിച്ച ലാഭം ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നത സ്ഥാനം ലഭിക്കാം.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും. ചില ഉത്സവങ്ങളിലും മറ്റും പങ്കെടുക്കാൻ അവസരമുണ്ടാകും. പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടാനിടയുണ്ട്, സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുക. വൈവാഹിക ജീവിതം സന്തുഷ്ടമായിരിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാധ്യതകൾ തെളിയും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ധാരാളം യാത്രകൾക്ക് സാധ്യതയുള്ള ഒരു വാരമാണിത്. എതിരാളികൾ നിങ്ങളുടെ പദ്ധതികളെ തടസ്സപ്പെടുത്താൻ ശ്രമിക്കാം. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന മാറ്റങ്ങൾ ഗുണം ചെയ്യും. പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരങ്ങൾ ലഭിക്കും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുറച്ചുനാളുകളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.  ഉത്സാഹവും ധൈര്യവും വർധിക്കും. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്താൻ കഴിയും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഔദ്യോഗികമായി പല നേട്ടങ്ങളും ഉണ്ടാകും. അതോടൊപ്പം ഐശ്വര്യവും ഭാഗ്യവും പ്രതീക്ഷിക്കാവുന്ന കാലമാണ്. അടുത്ത സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒത്തുകൂടും. ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ പിന്തുണയും സഹകരണവും ലഭിക്കും. ബിസിനസ്സിൽ പുരോഗതി കാണും. പങ്കാളി നിഴൽ പോലെ കൂടെ നിൽക്കും. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ തടസ്സം നേരിടും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യത കാണുന്നു. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരാം.

തുലാരാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഏറ്റെടുത്ത ജോലി കൃത്യസമയത്തും പൂർത്തിയാക്കാൻ കഴിയും. രാഷ്ട്രീയവുമായി പ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തം ലഭിക്കും.  ചില ഗാർഹിക പ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്. ആവശ്യപെട്ട സ്ഥലത്തേക്ക് ട്രാൻസ്ഫറിനൊപ്പം പ്രൊമോഷനും അവസരമുണ്ട്.  മക്കളിൽ നിന്നും ചില നല്ല വാർത്തകൾ ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ആരോഗ്യം സാധാരണ നിലയിലാണ്.

വൃശ്ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ ടോബർ 24 മുതൽ നവംബർ 22 വരെയു ള്ളവർ): അനാവശ്യ ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. ഏത് തീരുമാനവും വളരെ ആലോചിച്ച് എടുക്കുക. കോടതി സംബന്ധമായ കാര്യങ്ങൾ തീർപ്പാക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്യുക. സുഹൃത്തുക്കളുടെ പിന്തുണ എപ്പോഴും ഉണ്ടാകും. പുണ്യസ്ഥലങ്ങൾ പങ്കാളിയോടൊപ്പം സന്ദർശിക്കാൻ സാധിക്കും. സമൂഹത്തിൽ കൂടുതൽ ഇടപെടാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): വിദേശത്തുനിന്നും സന്തോഷകരമായ ഒരു വാർത്ത എത്തിച്ചേരും. വളരെയധികം ഐശ്വര്യവും ഭാഗ്യവുമുണ്ടാകും. ജോലിയിലും ബിസിനസ്സിലും നല്ല സമയമാണ്. നേരത്തെ നിക്ഷേപിച്ച പണത്തിൽ നിന്ന് ലാഭം ഉണ്ടാകും. പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കാർഷിക കാര്യങ്ങളോട് ആഭിമുഖ്യം വർധിക്കും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും.

മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി സ്ഥലത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തിൽ സന്തോഷിക്കാനാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനും സാധ്യത കാണുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും. ആഡംബരങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. ജോലി സംബന്ധമായ യാത്ര വേണ്ടിവരും. വ്യക്തികൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽരംഗത്ത് പ്രശ്നങ്ങളില്ല. വരവിലും അധികമായി ചിലവുകൾ വന്നുചേരും. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. ബിസിനസ്സിൽ മുന്നേറാൻ സാധിക്കും. കുടുംബ ജീവിതം ഊഷ്മളമായിരിക്കും. വായ്പകൾ അനുവദിച്ചു കിട്ടാൻ കാലതാമസം എടുക്കും. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്.

English Summary:

Weekly Zodiac predictions in Malayalam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com