ADVERTISEMENT

2025 ൽ പ്രധാനമായും മൂന്ന് കൂറുകാർക്കാണ് വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നത്. കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം ഉൾപ്പെടുന്ന  ഇടവക്കൂർ , പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം ഉൾപ്പെടുന്ന കർക്കടക്കൂർ , ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം ഉൾപ്പെടുന്ന മകരക്കൂർ  എന്നിവയാണ് ഈ  മൂന്നു കൂറുകാർ  

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. ബിസിനസ് രംഗത്ത് നേട്ടം. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുവാൻ അവസരം. താൽക്കാലിക ജോലി സ്ഥിരപ്പെടും. മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. വിവാഹ ആലോചനകളിൽ അനുകൂലബന്ധം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാനിടവരും.വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള പരിശ്രമത്തിൽ വിജയം കാണും. 

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കർമരംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും. സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്.  അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് വിടുതൽ നേടും.ആരോഗ്യപരമായി അനുകൂലകാലമായിരിക്കും.ഗൃഹ നിർമാണം സാധ്യമാകുന്ന കാലമാണ്. സഹോദരർ, അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നുള്ള സഹായം വർധിക്കും. ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കും. 

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. ഭൂമി വാങ്ങുവാനും ഗൃഹനിർമാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്. ഭക്ഷണസുഖം വർധിക്കും. ബന്ധുസമാഗമം ഉണ്ടാകും. സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വാഹനലാഭമുണ്ടാകും. ഔദ്യോഗികരംഗത്ത് നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. 

English Summary:

Yearly predictions 2025 by Sajeev Shastharam. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com