ADVERTISEMENT

അശ്വതി: പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ജീവിതപങ്കാളിക്ക് അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും.
ഭരണി: സുഹൃത്തിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേരും. ഔദ്യോഗിക ചുമതലകളാൽ കുടുംബത്തിന്റെ കാര്യങ്ങളിൽ മറവിയുണ്ടാകും. ഗതാഗതനിയമം തെറ്റിക്കുന്നതിനാൽ പിഴ അടയ്ക്കേണ്ടതായിവരും.
കാർത്തിക: ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാങ്കേതിക തടസ്സങ്ങളാൽ വിദേശയാത്ര മാറ്റിവയ്ക്കും. ജാമ്യം നിൽക്കരുത്. 
രോഹിണി: വിദേശത്തുള്ളവർക്കു സ്ഥിരതാമസാനുമതി ലഭിക്കും. വിതരണമേഖലയിൽ ഉണർവുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മകയിരം: ഏറക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങും. ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിനു ചേരും.
തിരുവാതിര: ആത്മാർഥസുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധിക്കുന്നതിൽ സംതൃപ്‌തിയുണ്ടാകും. മംഗളകർമങ്ങളിൽ ആചാര്യസ്ഥാനം വഹിക്കും.
പുണർതം: വരവും ചെലവും തുല്യമായിരിക്കും. പുതിയ സംരംഭങ്ങളുടെ സാധ്യതകളെപ്പറ്റി വിലയിരുത്തും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടും.
പൂയം: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും.
ആയില്യം: സാമ്പത്തിക അനിശ്ചിതാവസ്ഥ പരിഹരിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും. കാർഷികമേഖലയിൽ താൽപര്യം വർധിക്കും.
മകം: വാഹനം മാറ്റിവാങ്ങുവാനിടവരും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. നടപടിക്രമങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
പൂരം: ആശ്വാസകരമായ ഘടകങ്ങൾ വ്യാപാരമേഖലയിൽ നിന്നും കണ്ടുതുടങ്ങും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു വിദേശ ഉദ്യോഗത്തിനു ശ്രമിക്കും..
ഉത്രം: വാഗ്വാദങ്ങളിൽ നിന്നും പിന്മാറുകയാണു നല്ലത്. നിരപരാധിത്വം തെളിയിക്കുവാൻ അവസരമുണ്ടാകും. വിതരണരംഗത്ത് ഉണർവുണ്ടാകും.
അത്തം: മേലധികാരിയുടെ ആജ്ഞ അർധമനസ്സോടുകൂടി അനുസരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറും. സാമ്പത്തിക അനിശ്ചിതാവസ്ഥ പരിഹരിക്കും.
ചിത്തിര: ചർച്ചകൾ, സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഔദ്യോഗികമായി യാത്രാക്ലേശം വർധിക്കും.
ചോതി: ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ചിരകാല അഭിലാഷപ്രാപ്‌തിയായ വിദേശയാത്ര സഫലമാകും.
വിശാഖം: നിശ്ചയിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരും. നിർണായക തീരുമാനങ്ങൾക്കു വിദഗ്ധ നിർദേശം തേടും. സഹോദരങ്ങളുടെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തീരുമാനിക്കും.
അനിഴം: വരവും ചെലവും തുല്യമായിരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സൽക്കീർത്തി വർധിക്കും.
തൃക്കേട്ട: ഉത്തരവാദിത്തങ്ങൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും നിഷ്‌ഫലമാകും. വ്യാപാര വിതരണ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും.
മൂലം: അവതരണശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കും. ബന്ധുക്കൾ വിരുന്നുവരും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും.
പൂരാടം: തൊഴിൽമേഖലകളിൽ അഹോരാത്രം പ്രയത്നിക്കും. പുത്രപൗത്രാദികൾ അവധിക്കു വന്നുചേരുന്നതിനാൽ ആശ്വാസവും സമാധാനവും തോന്നും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
ഉത്രാടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും.
തിരുവോണം: വിദേശ ഉദ്യോഗത്തിന്റെ അനിശ്ചിതാവസ്ഥ കാരണത്താൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്കു തിരിച്ചയയ്ക്കും. ആധുനിക സംവിധാനത്തോടുകൂടിയുള്ള കാർഷികമേഖലയ്ക്കു തുടക്കം കുറിക്കും.
അവിട്ടം: യാത്രാക്ലേശം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നൽകും.
ചതയം: പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. വിദേശത്തുള്ളവർക്ക് അവധിയെടുത്തു ജന്മനാട്ടിൽ വരുവാൻ സാധിക്കും.
പൂരുരുട്ടാതി: രക്തശുദ്ധിക്കുറവിനാൽ വിളർച്ച അനുഭവപ്പെടും. സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.
ഉത്തൃട്ടാതി: വിശ്വാസയോഗ്യം അല്ലാത്തതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറും. പുതിയ കരാർജോലികൾ ഏറ്റെടുക്കുവാനിടവരും.
രേവതി: അബദ്ധങ്ങളിൽ നിന്നും സുഹൃത്തിനെ രക്ഷിക്കും. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാൻ സാധിക്കും.

English Summary:

Get your weekly star predictions by renowned astrologer Kanippayyur Narayanan Namboodiripad for November 24 to 30. Find out what this week holds for your career, finances, relationships, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com