ADVERTISEMENT

മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരും. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ വീട് വാങ്ങി താമസിക്കാൻ സാധിക്കും. മനസമാധാനം നിലനിൽക്കും. 

ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അപകടം തരണം ചെയ്യും. ബന്ധുവിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. സർക്കാരിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. കലാരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കും. ചിലർക്ക് അംഗീകാരങ്ങളും പ്രശംസയും ലഭിക്കും.

മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പല പല സ്രോതസ്സിലൂടെ വരുമാനം ഉണ്ടാവും. പരീക്ഷയിൽ മികച്ച വിജയം നേടും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചെലവഴിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ബന്ധുക്കളുമായി കലഹങ്ങൾക്ക് ഇടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

കർക്കടക രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് അവസരം ഉണ്ടാകും. വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. വീട് മാറി താമസിക്കേണ്ടി വരാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. മുമ്പ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും.

ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങൾ തരണം ചെയ്യാൻ കഴിയും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വീട് പുതുക്കി പണിയാൻ ആരംഭിക്കും. ബിസിനസിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രശസ്തി ആർജിക്കും. ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്താൻ കഴിയും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും. ജോലി സ്ഥലത്ത് സമാധാനം നിലനിൽക്കും.

തുലാരാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പല കാര്യങ്ങൾക്കും തടസ്സം നേരിടും. ശത്രുക്കളെ പരാജയപ്പെടുത്തും. എന്നാൽ വരുമാനം വർധിക്കും. കാർഷിക കാര്യങ്ങളിൽ താൽപര്യം ജനിക്കും. ശത്രുക്കൾ മിത്രങ്ങളായി മാറും. ഉദരരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വളർത്തു മൃഗങ്ങളെ വാങ്ങിക്കും.

വൃശ്ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുണ്യ കർമങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ബിസിനസ് രംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം സൂക്ഷിക്കുക. നിക്ഷേപങ്ങൾക്ക് സമയം അനുകൂലം ആണ്. പുതിയ സംരംഭങ്ങൾ തുടങ്ങും. സുഹൃത്തിനെ സഹായിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. പഴയകാല സുഹൃത്തു ക്കളുമായി ഒത്തു ചേരും. ബന്ധുജനങ്ങളെ സന്ദർശിക്കും. നിർത്തി വെച്ച പഠനം പുനരാരംഭിക്കും. മനസിൽ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും.

മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ദാമ്പത്യ ജീവിതം ഊക്ഷ്മളമായി തുടരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഗുണദോഷ സമ്മിശ്രമായ വാരമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും.

കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരാം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. സഹോദരനുമായി ഉണ്ടായിരുന്ന തർക്കം രമ്യമായി പരിഹരിക്കും. അസുഖം ഭേദമാകും. ചെറിയ യാത്രകൾക്കും സാധ്യത ഉണ്ട്. നിർത്തിവെച്ച ബിസിനസ് പുനരാരംഭിക്കും. കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കും.

മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല. വിദേശത്ത് നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്ര നടത്തും. വീട്ടിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com