ഇന്നത്തെ നക്ഷത്രഫലം: Horoscope Today, December 08, 2024
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം ഇവ കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ഉപയോഗസാധന നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശരീരസുഖക്കുറവ്, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ വിജയിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, അലച്ചില്‍, ചെലവ്, കലഹം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.