ADVERTISEMENT

അശ്വതി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും. പ്രവർത്തനമേഖലയിൽ വ്യത്യസ്‌തമായ ശൈലി അവലംബിക്കും. 

ഭരണി: ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കുവാനിടവരും.

കാർത്തിക: പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകും. വരവും ചെലവും തുല്യമായിരിക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികൾക്കു സർക്കാർ തലത്തിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.

രോഹിണി: കലാ–കായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. ശുഭാപ്‌തിവിശ്വാസത്താൽ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വിശ്വാസയോഗ്യമായ പദ്ധതികളിൽ പണം മുടക്കും.

മകയിരം: സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. ഗുരുനാഥന്റെ ഉപദേശം സ്വീകരിച്ചു പുതിയ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും.

തിരുവാതിര: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഉദരരോഗപീഡകൾ വർധിക്കും.

പുണർതം: പുതിയ ഭരണസംവിധാനം നടപ്പിൽ വരുത്തുവാൻ മേലധികാരികളുടെ അനുമതി തേടും. ബന്ധുസഹായത്താൽ വ്യാപാരം വിപുലീകരിക്കും. പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം.

പൂയം: സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. ക്രയവിക്രയങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

ആയില്യം: സ്വന്തമായി വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. കാര്യസാധ്യങ്ങൾക്കായി നിലപാടിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.

മകം: ഗൃഹനിർമാണം പുനരാരംഭിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. അപ്രധാനമായ കാര്യങ്ങൾ ആലോചിച്ച് ആധി വർധിക്കും.

പൂരം: അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും. ഗൃഹപ്രവേശന ചടങ്ങ് നിർവഹിക്കും. ദാമ്പത്യ ഐക്യമുണ്ടാകും.

ഉത്രം: കാര്യനിർവഹണശക്തി വർധിക്കും. വിദേശ ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാൽ ജന്മനാട്ടിലേക്കു തിരിച്ചുപോകുവാൻ ആലോചിക്കും.

അത്തം: പാരമ്പര്യപ്രവൃത്തികളിൽ പരിശീലനം തേടും. സന്താനങ്ങളുടെ ഉയർച്ചയിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും.

ചിത്തിര: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനുള്ള സാഹചര്യമുണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.

ചോതി: അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും.

വിശാഖം: സ്ഥിതിഗതികൾ വിലയിരുത്തി പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. സാഹസപ്രവൃത്തികളിൽ നിന്നും സ്വയം പിന്മാറും. വാഹനം മാറ്റിവാങ്ങുവാനിടവരും.

അനിഴം: ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും.

തൃക്കേട്ട: വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മൂലം: ജാമ്യം നിൽക്കുന്നതിൽ നിന്നും പിന്മാറണം. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം.

പൂരാടം: ഉപരിപഠനത്തിന് അന്യസംസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ തയാറാകും.

ഉത്രാടം: കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും.

തിരുവോണം: അമിതമായ ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കുവാൻ നിർബന്ധിതനാകും.

അവിട്ടം: മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിപ്പിക്കും. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കും.

ചതയം: കാര്യനിർവഹണശക്തി വർധിക്കും. പുതിയ ഭരണസംവിധാനം അവലംബിക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും.

പൂരുരുട്ടാതി: ദമ്പതികളുടെ ആശയങ്ങൾക്കു ശുഭസൂചനകൾ ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും.

ഉത്തൃട്ടാതി: ഔദ്യോഗികമായി അന്യദേശയാത്രയ്ക്ക് അവസരമുണ്ടാകും. അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. മാതാവിന് അഭിവൃദ്ധിയുണ്ടാകും.

രേവതി: ജാമ്യം നിൽക്കരുത്. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തി നേടും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.

English Summary:

Get your weekly star predictions by renowned astrologer Kanippayyur Narayanan Namboodiripad for December 08 to 16. Find out what this week holds for your career, finances, relationships, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com