ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം
Mail This Article
ഉത്രാടം:ഔദ്യോഗിക മേഖലകളിലുളളവർക്ക് ആത്മവിശ്വാസം വർധിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
തിരുവോണം:ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കാർഷിക മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാനും തിരുവോണം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
അവിട്ടം: ഔദ്യോഗിക മേഖലകളിൽ ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നതു വഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നു േചരുവാനും അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ചതയം:ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിശേഷാവസരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. ഏതൊരു വിഷമാവസ്ഥകളെയും നിഷ്പ്രയാസം അതിജീവിക്കുവാനും ചതയം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.