ADVERTISEMENT

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ബിസിനസിൽ വർധനവ് ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സന്തോഷം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. 

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. 

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, ബിസിനസിൽ വർധനവ് ഇവ കാണുന്നു. 

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, നഷ്ടം, അപകടഭീതി ഇവ കാണുന്നു.  

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, യാത്രാപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, സ്ഥാനക്കയറ്റം, സൽക്കാരയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. 

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പകല്‍ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. 

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, യാത്രാതടസ്സം, കലഹം, ധനതടസ്സം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, നേട്ടം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം ഇവ കാണുന്നു. പകല്‍ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, വാഗ്വാദം, കലഹം, നിയമപരാജയം ഇവ കാണുന്നു.

English Summary:

December 11, Wednesday- Daily Prediction by G. Jayachandra Raj. Malayalam horoscope predictions for all 12 zodiac signs, offering insights into various aspects of life such as career, health, relationships, and finances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com