ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കും. സംഘടന രൂപീകരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ആഗ്രഹിച്ച മേലധികാരി സ്ഥാനം ലഭിക്കും. ആശയ വിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മുടങ്ങിക്കിടപ്പുള്ള കർമപദ്ധതികൾ പുനരാരംഭിക്കാൻ ആശയം ഉദിക്കും. മാതാപിതാക്കൾ നിർദേശിക്കുന്ന വിഷയത്തിൽ ചേരാൻ അർധമനസ്സോടു കൂടി തയാറാകും. മാസങ്ങൾക്കു മുൻപു സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പുതിയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചു നടപ്പിലാക്കും. 

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. മേലധികാരി നിർദേശിക്കുന്ന വിഷയങ്ങൾ അർധമനസ്സോടു കൂടി ചെയ്തു തീർക്കും. പ്രത്യേക സാഹചര്യങ്ങളാൽ ഗൃഹത്തിൽ നിന്നു മാറി താമസിക്കാനിടവരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. കുടുംബസമേതം മംഗളകർമങ്ങളില്‍ പങ്കെടുക്കും. അധികാരപരിധിയിൽപ്പെടുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ അഹോരാത്രം പ്രയത്നം വേണ്ടി വരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. പ്രലോഭനങ്ങൾ വന്നു ചേരുമെങ്കിലും ആത്മനിയന്ത്രണം ആർജിക്കാൻ ഉൾബോധമുണ്ടാകും. 

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) കുടുംബസമേതം വിശേഷദേവാലയദർശനം നടത്തും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. ബാധ്യതകളിൽ നിന്നു രക്ഷപ്പെടാൻ വസ്തു വിൽക്കാൻ തീരുമാനിക്കും. അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. അനുചിത പ്രവൃത്തികളിൽ നിന്നു പിന്മാറാൻ ആത്മപ്രചോദനമുണ്ടാകും. ജോലിഭാരം വർധിക്കും. ആഭരണം മാറ്റി വാങ്ങാനിടവരും. 

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) ഇടപെടുന്ന കാര്യങ്ങൾ തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സർവർക്കും തൃപ്തിയായ നിലപാടും പ്രവർത്തനങ്ങളും കാഴ്ചവയ്ക്കാൻ സാധിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരപ്രാർഥനകളാൽ സാധ്യമാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യ സൗഖ്യമുണ്ടാകും. മേലധികാരി തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുക്കാനിടവരും. സാമ്പത്തികരംഗം മെച്ചപ്പെടും. 

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും ആത്മസംയമനം പാലിക്കുകയാണു നല്ലത്. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. പരമാധികാര പദവിക്കുള്ള പരീക്ഷയിൽ വിജയിക്കും. ഓർമശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽ നിന്നു പിന്മാറും. ചുമതലകൾ സന്താനങ്ങളെ ഏൽപ്പിക്കാനിടവരും. പ്രശസ്തരുടെ വാക്കുകൾ ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും. ഗൃഹത്തിന് വാസ്തു ശാസ്ത്രപിഴ ഉണ്ടോ എന്ന് പരിശോധിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. 

 കന്നിക്കൂർ  (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലിക്കാരെ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കും. ബന്ധുഗൃഹത്തിലേക്കുള്ള യാത്ര മാറ്റി വയ്ക്കും. സുവ്യക്തമായ നടപടിക്രമങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. കഴിവുള്ളവർ ചെയ്യുന്ന പ്രവൃത്തിയെ അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. 

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) ഔദ്യോഗിക മേഖലയോടു ബന്ധപ്പെട്ടു മാനസിക സംഘർഷം വർധിക്കും. നിബന്ധനകൾ പാലിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. വിശ്വാസയോഗ്യമല്ലാത്ത പണമിടപാടുകളിൽ നിന്നു പിന്മാറും. വിജയശതമാനം കുറഞ്ഞതിനാൽ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരാനിടവരും. വിദേശയാത്ര തൽക്കാലം ഉപേക്ഷിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്താനിടവരും. സ്ഥാപനത്തിന്റെ രക്ഷയ്ക്കായി ചില ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. 

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)  കുടുംബസമേതം പുണ്യതീർഥയാത്രയ്ക്ക് അവസരം വന്നു ചേരും. സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നു ചേരുന്നതിനാൽ മനോവിഷമം തോന്നും. വിശ്വാസ വഞ്ചനയിലകപ്പെടാനിടയുള്ളതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ഔദ്യോഗിക ചുമതലകൾ ചെയ്തു തീർക്കാൻ രാത്രിയിലും ജോലി െചയ്യേണ്ടതായി വരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. പ്രതിഭാധനരായ വ്യക്തികളുമായി അടുപ്പത്തിലാകാൻ അവസരം ലഭിക്കും. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)പുതിയ ഭരണസംവിധാനത്തിൽ സ്വന്തം ആശയങ്ങൾ പൂർണമായും പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കും. അനന്ത സാധ്യതകളോടു കൂടിയ കർമപദ്ധതികൾക്കു തുടക്കം കുറിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അനുമതി ലഭിക്കും. നീതിയുക്തമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകും. മംഗളകർമങ്ങളില്‍ പങ്കെടുക്കും. വസ്തു തർക്കം രമ്യമായി പരിഹരിക്കും. 

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. മുടങ്ങിക്കിടപ്പുള്ള കാര്യങ്ങൾ വിജയപഥത്തിലെത്തി ചേരും. താരതമ്യേന കുറഞ്ഞ വിലയ്ക്കു ഗൃഹം വാങ്ങാൻ ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിഞ്ഞു പോകും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. ദമ്പതികൾക്കു ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) വ്യാപാരവിപണന മേഖലകളിലുള്ള അനിശ്ചിതാവസ്ഥയ്ക്ക് ആശ്വാസം തോന്നും. ആത്മവിശ്വാസം വർധിച്ചതിനാൽ ക്ലേശകരമായ പ്രവർത്തനങ്ങൾ പോലും ഏറ്റെടുക്കും. സുഹൃത്തിനെ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നിന്നു രക്ഷിക്കാൻ സാധിക്കും. അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തും. വാഹനം മാറ്റി വാങ്ങും. പൂർവികസ്വത്ത് ഭാഗം വയ്ക്കാൻ വിട്ടു വീഴ്ചയ്ക്ക് തയാറാകും. ജീവിതപങ്കാളിയുടെ വാക്കുകൾ സർവാത്മനാ സ്വീകരിക്കും. മുൻകോപം വർധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. 

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) സ്വന്തമായ പ്രവർത്തന മേഖലകൾക്കു തുടക്കം കുറിക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. ദീർഘവീക്ഷണത്തോടു കൂടി പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വസ്തു വിൽപന തൽക്കാലം നിർത്തി വയ്ക്കും. പങ്കാളിയുടെ കരിയർ പുരോഗതിക്കായി പ്രത്യേക വഴിപാടുകൾ നടത്തും.

English Summary:

Bi Weekly predictions in Malayalam by Kanippayyur. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com