ഭാഗ്യം അനുകൂലം, അപ്രതീക്ഷിത നേട്ടങ്ങൾ 3 നാളുകാർക്ക്; സമ്പൂർണ ധനു മാസഫലം
Mail This Article
ധനു 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി:അധിക ചെലവുകൾ ഉണ്ടാകും. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ സംശയങ്ങൾ ഒഴിവാക്കണം. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ട സാഹചര്യം കാണുന്നു
ഭരണി:എല്ലാം തുറന്ന് പറയുന്നതു മൂലം മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും അനിയന്ത്രിതമായ ക്ഷോഭ്യം പല വിപത്തുകൾക്കും വഴിയൊരുക്കും. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. കർമരംഗത്ത് അനർഹരുടെ സ്വാധീനം ദോഷം ചെയ്യും. ഭൂമി, ഭവനം മുതലായവയുടെ ക്രയവിക്രയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാലം അനുകൂലമല്ല.
കാർത്തിക:ഊഹകച്ചവടത്തിൽ നഷ്ടം സംഭവിക്കാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവൂ. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. സ്ത്രീകൾ മൂലം അപവാദത്തിനും ധനനഷ്ടത്തിനും ഇടയുണ്ട്.
രോഹിണി:വാക്ക് തർക്കങ്ങളിലേർപ്പെട്ട് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിജയപ്രതീക്ഷയോടെ തുടങ്ങിയ കാര്യങ്ങൾക്ക് അല്പം മങ്ങലേൽക്കുവാനിടയുണ്ട്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വര ചിന്ത കൈവിടരുത്. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം.
മകയിരം:ചതി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകുവാനിടയുണ്ട്. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി ധാരാളം പണം ചെലവഴിക്കുന്നതാണ്. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുന്ന അവസരങ്ങൾ ഉണ്ടാകും.
തിരുവാതിര:മാതാപിതാക്കളുടെ ശത്രുത സമ്പാദിക്കരുത്. സഹോദര സ്ഥാനീയരിൽ നിന്ന് പ്രതീക്ഷിച്ച ഗുണങ്ങൾ ഉണ്ടാവില്ല. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. അകന്നു നിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
പുണർതം:സ്വജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും ധനലാഭം ഉണ്ടാക്കുന്നതാണ്. പുതിയ വീട് പണിയുകയോ പുതുക്കി പണിയുന്നതിനോ ഉള്ള യോഗം കാണുന്നു. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം. ജീവിത വിജയത്തിനു വേണ്ടി അങ്ങേയറ്റം പ്രയത്നിക്കും.
പൂയം:വാഹനയോഗം കാണുന്നു. ജോലി കാര്യങ്ങളിൽ പ്രതീക്ഷ വർധിക്കും. അനുഭവ ഫലം കൂടുതലായി ഉണ്ടാകും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമായി തീരുന്നതാണ്. വ്യാപാരത്തിൽ പഴയ പ്രതാപം വീണ്ടെടുക്കും. ആത്മവിശ്വാസം വർധിക്കും. കുടുംബബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും. വിദ്യാർഥികൾ പുതിയ പാഠ്യ വിഷയങ്ങൾ പഠിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരും.
ആയില്യം:കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. വസ്തു സംബന്ധമായി ചില അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം. കാര്യനിർവഹണ ശക്തി വർധിക്കും. ശത്രുദോഷം കുറയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും.
മകം:ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബ സ്വത്തുക്കൾക്ക് വേണ്ടി തർക്കം ഉണ്ടാകും. മറ്റ് സ്ത്രീകളുമായുള്ള അടുപ്പം കലഹത്തിന് വഴി തെളിയിക്കും. ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടുന്നതാണ്. ഈശ്വരപ്രാർഥന നന്നായി ചെയ്യുക.
പൂരം:കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുവാൻ ഇടയുണ്ട്. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്. ഭൂമി വാങ്ങാനുള്ള യോഗം കാണുന്നു. സഹോദരഗുണം കൂടും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയെ നേരിൽ കാണാൻ കഴിയും.
ഉത്രം:അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. പൊതുകാര്യങ്ങൾക്ക് വേണ്ടി പണവും സമയവും ചെലവഴിക്കും. സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെ തള്ളി പറയരുത്.
അത്തം:ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. മേലുദ്യോസ്ഥൻമാരുടെ അപ്രീതിക്കിടയുണ്ട്. യുക്തിക്ക് നിരക്കാത്ത ചില പ്രവൃത്തികൾ ചെയ്യുവാനിടയുണ്ട്. ഭാര്യാഭർതൃ ബന്ധങ്ങളിൽ ചേർച്ചയില്ലായ്മ ഉണ്ടാകും. പണമിടപാടുകൾ കരുതലോടെ വേണം. അതിവേഗത്തിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.
ചിത്തിര:വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കാണില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനുമിടയാകും.
ചോതി:എല്ലാ കാര്യങ്ങളിലും വെടിപ്പും വൃത്തിയും ഉണ്ടാകും. തൊഴിൽ മേഖലയിൽ ക്രിയാത്മകമായ ഉയർച്ച ഉണ്ടാകും ദാനധർമങ്ങൾ ചെയ്യും. സ്വജനങ്ങളുടെ സഹായം വർധിക്കും. സന്താനങ്ങൾക്കും നേട്ടം ഉണ്ടാകും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. മാതൃസ്വത്ത് ലഭിക്കും. വ്യവസായ രംഗത്തുള്ളവർക്ക് കാലം വളരെ അനുകൂലമാണ്.
വിശാഖം:പാഴ്ച്ചെലവുകൾ കൂടും. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും അതൃപ്തിക്കിടയാക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.
അനിഴം:നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക.
തൃക്കേട്ട: കൂട്ടു ബിസിനസിൽ നഷ്ടത്തിനിടവരുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.
മൂലം: ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും. ബന്ധുക്കളുടെ ബാധ്യതകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. തങ്ങൾക്ക് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത്. കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകുവാനിടയുണ്ട്. യാത്രകൾ കരുതലോടെയാവണം.
പൂരാടം: സാമ്പത്തിക ഇടപാടുകൾ തർക്കം കാരണം നീളാൻ സാധ്യത. വാക്കുതർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാവാതെ നോക്കണം ആഡംബരം ഒഴിവാക്കണം. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരിവസ്തുക്കളും വർജിക്കുക.
ഉത്രാടം: ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവം കാണിക്കും. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. അശ്രദ്ധ മൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.
തിരുവോണം: ധനമിടപാടിൽ ജാഗ്രത പാലിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവം ചെയ്യണം. വാക്ദോഷം വരാതെ നോക്കണം. സഹോദരങ്ങളുടെ നീരസമായ പെരുമാറ്റം മനോവിഷമത്തിനിടയാക്കും. വാഹന ഉപയോഗം കുറയ്ക്കണം. മുൻകോപം നിയന്ത്രിക്കണം.
അവിട്ടം: അപ്രതീക്ഷിതമായി ഉണ്ടാകുന്ന എതിർപ്പുകളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തും. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. അപമാന ശ്രവണത്തിന് സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി കുറയ്ക്കണം.
ചതയം: ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. വിവാദപരമായ കാര്യങ്ങളിൽ ഇടപ്പെട്ട് മനസ്സ് വിഷമിക്കും. ചില അപരിചിത വ്യക്തികൾ വഴി കുടുംബ കലഹത്തിന് സാധ്യത. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം.
പൂരൂരുട്ടാതി: സൽപ്പേര് നേടുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. ജീവിതത്തിൽ ഉണ്ടായിരുന്ന നിരാശബോധം മാറിക്കിട്ടും. ഈശ്വര ചിന്ത വർധിക്കും വാക്സാമർഥ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.
ഉത്തൃട്ടാതി: സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ഉണ്ടാകും. ഏറ്റവും അടുത്ത ബന്ധുക്കൾ സാമ്പത്തികപരമായി സഹായിക്കുന്നതാണ്. പിതാവിന്റെ സ്വത്തുക്കൾ കൈവശം വന്നു ചേരും. അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ മൂലം അഹങ്കരിക്കരുത്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
രേവതി:കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതൽ ഉണ്ടാകും. വാഹനയോഗം കാണുന്നു. കട ബാധ്യതകളിൽ നിന്ന് അല്പം മോചനം ഉണ്ടാകും. തൊഴിൽപരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com