അപ്രതീക്ഷിത ധനലാഭം, ഭാഗ്യം അനുകൂലം ഈ രാശിക്കാർക്ക്; സമ്പൂർണ സൂര്യരാശിഫലം
Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആരോഗ്യസ്ഥിതി മോശമാകാതെ ശ്രദ്ധിക്കണം. ക്രയവിക്രയരംഗത്ത് മാന്ദ്യം അനുഭവപ്പെടും. പണച്ചെലവ് വർധിക്കും. അടുത്ത ഒരു ബന്ധുവിന്റെ വേർപാടിൽ ദുഃഖിക്കേണ്ടി വരാം. ആതുരസേവനത്തിൽ താല്‍പര്യം പ്രകടിപ്പിക്കും. അയൽക്കാരുമായി സൗഹൃദം സ്ഥാപിക്കും. ഗൃഹനിർമാണ പ്രവർത്തനം ആരംഭിക്കും. തീർഥയാത്രയിൽ പങ്കെടുക്കും.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ഗൃഹാന്തരീക്ഷം മെച്ചം ആകും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർധിക്കും. അപകടസാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നത സ്ഥാനത്ത് എത്താൻ കഴിയും. ധനാഗമം വർധിക്കും. കുടുംബത്തിൽ ഒരു സന്തതി പിറക്കും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വിദ്യാർഥികൾക്ക് ഈ വാരം അനുകൂലമാണ്. നിയമന ഉത്തരവുകൾ ലഭിക്കാൻ താമസം നേരിടും. സാമൂഹ്യ പ്രവർത്തകർക്ക് പൊതു ജനപിന്തുണ വർധിക്കും. കുടുംബജീവിതം സമാധാനം നിറഞ്ഞതാകും. പണമിടപാടുകളിൽ വാക്ക് പാലിക്കും. അയൽക്കാരുമായി കലഹിക്കാൻ ഇടയുണ്ട്. സ്പോർട്സ് രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പുതിയ വാഹനം വാങ്ങാൻ അവസരം വന്നു ചേരും. സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ഭൂമിയോ വീടോ വാങ്ങുന്നതിനും സാധ്യത കാണുന്നു. കോടതി വിധികൾ അനുകൂലമായിത്തീരും. മേലധികാരിയുടെ എതിർപ്പ് നേരിടേണ്ടി വരാം. വീട്ടിൽ ഒരു മംഗളകർമം നടക്കും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഈ സമയം അനുകൂലമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. രോഗബാധയ്ക്കും ആശുപത്രി വാസത്തിനും സാധ്യത കാണുന്നു. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കുറയും. വാഹനത്തിന് കേടുപാടുകൾ ഉണ്ടാവാനും ഇടയുണ്ട്. ധാരാളം യാത്രകൾ ആവശ്യമായി വരും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ വാരമാണ്. കള്ളന്മാരുടെ ഉപദ്രവവും ഉണ്ടാവാൻ ഇടയുണ്ട്. യാത്രാക്ലേശം അനുഭവിക്കും. വിവാഹാലോചനകൾ മാറ്റിവെക്കാൻ ഇടയുണ്ട്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.
തുലാരാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അപ്രതീക്ഷിതമായ യാത്രകൾ വേണ്ടി വരാം. മകളുടെ വിവാഹം തീരുമാനമാകും. കലാകാരന്മാർക്ക് അനുകൂലമായ സമയമാണ്. കുടുംബസ്വത്ത് അധീനതയിൽ വന്നു ചേരും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. പുതിയ പല അവസരങ്ങളും വന്നു ചേരും.
വൃശ്ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പൊതുവേ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കുന്ന വാരമാണ്. ആരോഗ്യസ്ഥിതി മെച്ചമാകും. വീട്ടിൽ ഒരുമംഗളകർമം നടക്കാൻ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. അപേക്ഷിച്ച ലോൺ അനുവദിച്ചു കിട്ടും. വാഹനം കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുക.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): വിവാഹാലോചനകളിൽ തീരുമാനമാകും. കടബാധ്യതകൾ കുറയ്ക്കും. പുതിയ കരാറുകളിൽ ഉൾപ്പെടും. സന്താനങ്ങൾ മൂലമുള്ള മാനസിക സംഘർഷങ്ങൾ അയയും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ആശുപത്രി ചെലവുകൾ വർധിക്കും. പതിവിലധികം യാത്ര വേണ്ടി വരും. സ്വത്തു തർക്കം രമ്യമായി പരിഹരിക്കും. സ്വന്തമായി ഭൂമി വാങ്ങും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും. ശാരീരിക അസ്വസ്ഥത ഇടയ്ക്കിടെ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വീട് മോടി പിടിപ്പിക്കും. കടബാധ്യതകൾ പരിഹരിക്കും. വിവാഹാലോചനകൾ പുരോഗമിക്കും. കാർഷിക ആദായം വർധിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമാകും. നേത്ര സംബന്ധമായ അസുഖങ്ങൾ വരാനിടയുണ്ട്. മകളുടെ വിവാഹാലോചനയിൽ തീരുമാനമാകും. തീർഥയാത്രയ്ക്ക് അവസരം വന്നു ചേരും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. വിദ്യാർഥികൾക്ക് ഈ വാരം കൂടുതൽ അനുകൂലമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. മോശം ഭക്ഷണം കഴിച്ചതുകൊണ്ട് അസുഖങ്ങൾ പിടിപെടാൻ ഇടയാകും. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. നേത്ര സംബന്ധമായ അസുഖങ്ങൾ പിടിപെടും. പൂർവിക ധനം ലഭിക്കും. ഉല്ലാസയാത്ര നടത്തും.