ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ഏറ്റെടുത്ത പ്രവർത്തനം പൂർത്തീകരിക്കുവാൻ കഠിന പ്രയത്നം വേണ്ടിവരും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും.
ഭരണി: സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളുണ്ടാകും. പരിശ്രമങ്ങൾക്കു ഫലമുണ്ടാകും. സംയുക്ത സംരംഭത്തിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തമായ പ്രവൃത്തികളിൽ വ്യാപൃതനാകും.
കാർത്തിക: സ്വജനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനാൽ സന്തോഷമുണ്ടാകും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.
രോഹിണി: മാതാപിതാക്കൾക്ക് അത്യുന്നതിയുണ്ടാകും. വ്യാപാര–വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. ദുഃശീലങ്ങൾ ഉപേക്ഷിക്കും.
മകയിരം: കലാ–കായിക മത്സരങ്ങളിൽ പ്രോത്സാഹനവും അംഗീകാരങ്ങളും ലഭിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ജന്മനാട്ടിലേക്കു യാത്രതിരിക്കും. ഭാര്യാ–ഭർതൃ ഐക്യതയുണ്ടാകും.
തിരുവാതിര: ബന്ധുസഹായത്താൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഭർത്താവിനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
പുണർതം: വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. ഉപരിപഠനത്തിൽ വിജയമുണ്ടാകും. വിതരണസമ്പ്രദായം വിപുലീകരിക്കും.
പൂയം: സദ്ചിന്തകളാൽ സൽക്കർമ പ്രവണത വർധിക്കും. പൊതുപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുവാൻ നിർബന്ധിതനാകും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.
ആയില്യം: ഔദ്യോഗികമായി വിദേശയാത്രകൾ വേണ്ടിവരും. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തയാറാകും. പദ്ധതി ആസൂത്രണങ്ങളിൽ വിജയം കൈവരിക്കും.
മകം: ദാമ്പത്യ ഐക്യതയുണ്ടാകും. സന്താനങ്ങളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. സാഹസപ്രവൃത്തികളിൽ നിന്നു ചെറിയതോതിൽ അപകടമുണ്ടാകും.
പൂരം: ഭക്ഷണക്രമീകരണവും പ്രാണായാമവും ശീലിക്കും. ദുഷ്‌കീർത്തി ഒഴിവാക്കുവാൻ സംഘനേതൃത്വസ്ഥാനം ഒഴിയും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.
ഉത്രം: ധനാഗമനങ്ങൾ ഉണ്ടാകുമെങ്കിലും വഞ്ചനയിൽ അകപ്പെടുവാനും പണനഷ്ടത്തിനും യോഗമുണ്ട്. വ്യാപാരം നവീകരിക്കുന്നതിന്റെ ഭാഗമായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.
അത്തം: വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. ദാമ്പത്യഐക്യതയും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും.
ചിത്തിര: ആധ്യാത്മിക ആത്മീയ പ്രവൃത്തികളാൽ മനസ്സമാധാനം കൈവരും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. കാർഷിക വിളകളിൽ നിന്നു നേട്ടം ഉണ്ടാകും.
ചോതി: മാതാപിതാക്കളുടെ നിർബന്ധത്താൽ സ്വത്ത് ഭാഗംവയ്ക്കുവാൻ തീരുമാനിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
വിശാഖം: ശ്രമിച്ചുവരുന്ന വിവാഹത്തിനു തീരുമാനമാകും. പുത്രന്റെ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ആദർശങ്ങൾ പ്രാവർത്തികമാക്കുവാൻ കഠിന പ്രയത്നം വേണ്ടിവരും.
അനിഴം: സ്വപ്നസാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
തൃക്കേട്ട: വ്യാപാര–വ്യവസായ മേഖലകളിൽ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബസമേതം അന്യദേശത്തേക്കു താമസം മാറ്റും.
മൂലം: തൊഴിൽ മേഖലകളിൽ നിന്നു സാമ്പത്തികനേട്ടം വർധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.
പൂരാടം: പുത്രിക്ക് ഉപരിപഠനത്തിനനുസരിച്ച ഉദ്യോഗം ലഭിച്ചതിനാൽ ആശ്വാസമാകും. ബന്ധുസഹായത്താലും ധനകാര്യസ്ഥാപനത്തിൽ നിന്നു വായ്‌പയെടുത്തും ഗൃഹനിർമാണം പൂർത്തീകരിക്കും.
ഉത്രാടം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.
തിരുവോണം: വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം കണ്ടെത്തും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു തുടങ്ങും. പുതിയ ആത്മബന്ധം ഉടലെടുക്കും.
അവിട്ടം: അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ജീവിതപങ്കാളിയിൽ നിന്ന് ആശ്വാസവചനങ്ങൾ കേൾക്കാനിടവരും.
ചതയം: നിലവിലെ ഉദ്യോഗത്തിൽ ശമ്പളവും ആനുകൂല്യവും വർധിപ്പിച്ചു ലഭിക്കും. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നും പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാകും.
പൂരുരുട്ടാതി: പുതിയ വ്യാപാര–വ്യവസായം തുടങ്ങുന്നതിനു വിദഗ്ധ ഉപദേശം തേടും. കടം കൊടുക്കരുത്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
ഉത്തൃട്ടാതി: പുതിയ വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് ആർജിക്കും. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.
രേവതി: ഗവൺമെന്റ് ഉദ്യോഗം ലഭിച്ചതിനാൽ നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കും. ഏറ്റെടുത്ത കർമപദ്ധതികൾ പൂർത്തീകരിക്കുവാൻ സാധിക്കും.