ശനി മീനം രാശിയിലേക്ക്; ഈ 9 നാളുകാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
Mail This Article
2025 മാർച്ച് മാസം 28 വരെ ശനി നിൽക്കുന്നത് കുംഭം രാശിയിലാണ്. അടുത്ത ദിവസം മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ 3 കൂറുകാർക്ക് കഷ്ടതകൾ നീങ്ങി അപ്രതീക്ഷിത നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഇടവക്കൂറുകാർക്ക് ശനി പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യവും അനുഭവ ഗുണവും വരാവുന്ന കാലമാണ്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പല നല്ല കാര്യങ്ങളും സാധിക്കുന്നതിനുള്ള അവസരം ദൈവകൃപയാൽ വന്നു ചേരും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ഭാവനകൾ യാഥാർഥ്യമാകും. വസ്തു തർക്കം പരിഹരിച്ച് പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ആഗ്രഹിച്ച വിവാഹം നടക്കും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും ശത്രുക്കളെയും അസൂയക്കാരെയും കരുതിയിരിക്കുക.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാക്കൂറുകാർക്ക് ശനി ആറാം ഭാവത്തിലേക്ക് മാറുകയാണ് ധനപരമായി അപ്രതീക്ഷിത വരുമാനം ഉണ്ടാകും. അസൂയാവഹമായ ഉയർച്ച എല്ലാ കാര്യങ്ങളിലും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചു ലഭിക്കും. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. മക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്ക് യോഗമുണ്ട്. ജീവിത നിലവാരം വർധിക്കുവാനും വിസ്തൃതിയിലുള്ള ഗൃഹം വാങ്ങി താമസിക്കാനും യോഗമുണ്ട്. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും നിർധനരായവർക്ക് സാമ്പത്തിക സാഹയം ചെയ്യും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മകരക്കൂറുകാർക്ക് ശനി മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരും. നിസ്സാര ചികിത്സകളാൽ രോഗവിമുക്തി ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ബിസിനസ് വിപുലീകരിക്കാനാകും. പഠന പുരോഗതി നേടുവാനും സാധിക്കുന്നതാണ്. വിവാഹം നടക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാർഷിക മേഖലകളിൽ അനുകൂല അന്തരീക്ഷം വന്നു ചേരും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാര വിതരണ സമ്പ്രദായം വിപുലമാക്കും.