പുതുവർഷത്തിൽ നേട്ടങ്ങളുമായി മുന്നിൽ ഈ നക്ഷത്രക്കാർ, സമ്പൂർണ വർഷഫലം
Mail This Article
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):കുടുംബത്ത് സ്വസ്ഥതയും സന്തോഷവും വന്നു ചേരും. ഉന്നതപദവികൾ വന്നു ചേരാനുള്ള യോഗം കാണുന്നു. ജീവിതത്തിലും ഔദ്യോഗിക മേഖലകളിലും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കേണ്ടി വരും. ഈശ്വരപ്രാർഥനകളാൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും.
ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)അമിത ആത്മവിശ്വാസം ഒഴിവാക്കുക. വഞ്ചനയിലും ചതിയിലും അകപ്പെടാതെ സൂക്ഷിക്കുക.
മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) വിമർശനങ്ങളെ സംയമനത്തോടു കൂടി നേരിടുക. നല്ല സുഹൃദ്ബന്ധങ്ങളെ ചേർത്തു നിർത്തുന്നത് ഭാവിയിലേക്ക് ഉപകാരപ്പെടും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും.
കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവർക്കു വേണ്ട പരിഗണനും പിന്തുണയും നൽകുന്നതു വഴി ജീവിതത്തിൽ സന്തോഷം വന്നു ചേരും.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) കുടുംബഭാരം വർധിക്കും. പ്രതിസന്ധികളെ സമചിത്തതയോടു കൂടി നേരിടുക. ഈശ്വരാരാധനകളാലും പ്രാർഥനകളാലും എല്ലാവിധ ഐശ്വര്യങ്ങളും വന്നു ചേരും.
കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്നത് നല്ലതല്ല. വിദേശവാസത്തിന് യോഗം കാണുന്നുണ്ടെങ്കിലും വളരെ ചിന്തിച്ചു മാത്രം അത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകേണ്ടതാണ്. ധനനഷ്ടത്തിനുള്ള സാധ്യത കാണുന്നു. കാർഷികമേഖലയിൽ നിന്ന് പ്രതീക്ഷിച്ച ആദായം ലഭിക്കാതിരിക്കാം.
തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) വേണ്ടപ്പെട്ടവർ ശത്രുക്കളാകാം. എല്ലാകാര്യങ്ങളിലും സമചിത്തതയോടു കൂടി പെരുമാറുന്നതു വഴി അനിഷ്ടമായ സാഹചര്യങ്ങളെ ഒഴിവാക്കാൻ സാധിക്കും.
വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)അശരണരായവർക്ക് സഹായം ചെയ്യും. ആർഭാടങ്ങൾ ഒഴിവാക്കും. രാഷ്ട്രീയ പ്രവേശനത്തിന് സമയം അനുകൂലമല്ല.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)അഹന്ത ഒഴിവാക്കുക. എല്ലാവരോടും പരസ്പര ബഹുമാനത്തോടു കൂടി പെരുമാറുന്നതു വഴി ജീവിത വിജയം കൈവരിക്കാൻ സാധിക്കും.
മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)കോടതി, കേസ് എന്നിവ പരമാവധി ഒഴിവാക്കുക. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കുക.
കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) വഞ്ചനയിലും ചതിയിലും അകപ്പെടാതെ സൂക്ഷിക്കുക. ബന്ധുസഹായം കുറഞ്ഞിരിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരാം.
മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) സമ്പത്ത് നാളത്തേക്കു മാറ്റി വയ്ക്കാതെ ആവശ്യത്തിന് െചലവാക്കുന്നതു വഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും.