ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ആരോഗ്യം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി ഗൃഹമാറ്റമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
ഭരണി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. ഭൂമി ഇടപാടുകളിൽ ലാഭമുണ്ടാകും. വിദേശയാത്ര സഫലമാകും.
കാർത്തിക: വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
രോഹിണി: സംതൃപ്തിയുളള ഗൃഹം മോഹവില കൊടുത്തു വാങ്ങും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മകയിരം: നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചു ലഭിക്കും. വിദേശയാത്രയ്ക്കു ഔദ്യോഗികമായി അനുമതി ലഭിക്കും.
തിരുവാതിര: കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും ആവശ്യമായി വരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം
പുണർതം: തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം.
പൂയം: നൂതന കൃഷിസമ്പ്രദായം ആവിഷ്കരിക്കും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പദ്ധതികൾക്കു തുടക്കം കുറിക്കും.
ആയില്യം: അമിതവ്യയം നിയന്ത്രിക്കണം. സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കും.
മകം: വ്യത്യസ്‌തമായ നിലപാടുകളാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരം: വിതരണസമ്പ്രദായം വിപുലീകരിക്കാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിട വരും.
ഉത്രം: മുടങ്ങി കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ചികിത്സയ്ക്കു പ്രതീക്ഷിച്ചതിലുപരി ചെലവ് അനുഭവപ്പെടും.
അത്തം: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചിത്തിര: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പ്രതീക്ഷിച്ചതിലുപരി ചെലവ് അനുഭവപ്പെടും. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിക്കും.
ചോതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഈശ്വര പ്രാർഥനകൾ നടത്തും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും.
വിശാഖം: പദ്ധതി സമർപ്പണത്തിൽ ലക്ഷ്യ പ്രാപ്‌തി നേടും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.
അനിഴം: മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ച വയ്ക്കാൻ സാധിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പ്രവർത്തനവിജയത്താൽ പുതിയ അവസരങ്ങൾ ലഭിക്കും.
തൃക്കേട്ട: ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ കഴിയുംവിധം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മൂലം: ആരോഗ്യം തൃപ്‌തികരമായിരിക്കും. പുതിയ വ്യാപാര വ്യവസായ മേഖലകൾക്ക് തുടക്കം കുറിക്കും. കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും.
പൂരാടം: ധർമപ്രവർത്തനങ്ങളിൽ സജീവമാകും. ഔദ്യോഗികമായി ദുരദേശയാത്രയും ചർച്ചകളും വേണ്ടിവരും.
ഉത്രാടം: നിലവിലുളളതിനേക്കാൾ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിയ്ക്കണം.
തിരുവോണം: കൂട്ടുകൃഷി സമ്പ്രദായത്തിൽ പങ്കുചേരും. സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വാത-ഉദരരോഗ രോഗങ്ങൾക്കു വിദഗ്ധ ചികിത്സ തേടും.
അവിട്ടം: സമർപ്പിച്ച പദ്ധതിക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. സുഹൃത്തിനു ഗൃഹനിർമാണത്തിന് സാമ്പത്തികസഹായം നൽകാനിട വരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം
ചതയം: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും.
പൂരുരുട്ടാതി: ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. സംഘനേതൃ സ്ഥാനം ഏറ്റെടുക്കും. പഠിച്ച വിഷയത്തിൽ നിന്നും വ്യത്യസ്തമായ ഉദ്യോഗം സ്വീകരിക്കാൻ നിർബന്ധിതനാകും.
ഉത്രട്ടാതി: പൂർണ സ്വാതന്ത്യ്രത്തോടു കൂടി പുതിയ കർമപദ്ധതികൾ ഏറ്റെടുക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.
രേവതി: ദേവാലയ ദർശനത്താൽ ആശ്വാസമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാരം തുടങ്ങാനുള്ള ആശയം ഉപേക്ഷിക്കും.