ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)അനാരോഗ്യത്താൽ അവധിയെടുക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നു യുക്തിപൂർവം പിന്മാറും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ പരസഹായം തേടും. ഉദ്യോഗമുപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. അനുവദിച്ച സംഖ്യ ലഭിക്കാൻ ഉന്നതരുടെ ശുപാർശ വേണ്ടി വരും. വ്യാപാര വ്യവസായങ്ങൾ നിലനിർത്താൻ സാമ്പത്തികാവശ്യത്തിനു ധനകാര്യസ്ഥാപനത്തെ ആശ്രയിക്കാനിടവരും. സഹപ്രവർത്തകർക്ക് ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ മനോവിഷമം തോന്നും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. 

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) സങ്കൽപത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാകും. തൃപ്തിയായ സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പറയുന്ന വാക്കുകൾ ഫലപ്രദമായി തീരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. ആത്മാർഥ സുഹൃത്തിന് സാമ്പത്തിക സഹായം നൽകാനിടവരും. വ്യാപാരവ്യവസായങ്ങൾ പുനരാരംഭിക്കാനുള്ള നിർദേശം തേടും. സാമ്പത്തികരംഗം മെച്ചപ്പെടും. പുതിയ വീടു വാങ്ങാൻ ആലോചിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. 

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനാൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഭർത്താവിനോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. ആഭരണം മാറ്റി വാങ്ങാനുള്ള സാഹചര്യമുണ്ടാകും. 

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. പുത്രനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. കുടുംബതർക്കങ്ങൾ രമ്യമായി പരിഹരിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. അപ്രധാനമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തി ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിടവരും. വിതരണ സമ്പ്രദായം വിപുലീകരിക്കാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. 

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കും. തൊഴിൽ രംഗങ്ങളിലുള്ള പ്രതികൂല സാഹചര്യങ്ങൾ മാറി ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ക്ലേശകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും അതിജീവിക്കാൻ സാധിക്കും. ദുഃശീലങ്ങൾ ഉപേക്ഷിക്കാൻ ഉൾപ്രേരണയുണ്ടാകും. ബൃഹത്പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റുള്ളവരെ ഏൽപിച്ചാൽ അബദ്ധമാകും. സംരക്ഷിക്കേണ്ടവരിൽ നിന്ന് ഉപേക്ഷാമനസ്ഥിതി വന്നു ചേരുന്നതിനാൽ മനോവിഷമം തോന്നും. 

കന്നിക്കൂർ  (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) പട്ടണവികസനം ഉണ്ടെന്നറി‍ഞ്ഞതിനാൽ ഭൂമിവിൽപന നിർത്തിവയ്ക്കും. ഉൽപാദനശേഷി വർധിപ്പിക്കാൻ വ്യവസായം നവീകരിക്കും. അവസരോചിതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ അനിഷ്ടഫലങ്ങൾ ഒഴിവാകും. സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച വിദേശയാത്ര സഫലമാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെയ്ക്കുവാനും അവസരമുണ്ടാകും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറും. 

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) മംഗളകർമങ്ങൾക്കായി അവധിയെടുക്കും. സുഖലോലുപനായ പുത്രന് സാമ്പത്തികനിയന്ത്രണം ഏർപ്പെടുത്തും. മേലധികാരിയുടെ പ്രീതി നിമിത്തം കാര്യസാധ്യം കൈവരും. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള യുക്തി തോന്നും. അകാരണമായ ആശങ്കയും ഉൾഭയവും ഉപേക്ഷിക്കണം. പ്രതികൂലസാഹചര്യങ്ങൾ വന്നു ചേരുമെങ്കിലും ആത്മസംയമനത്തോടു കൂടി പ്രതികരിക്കാൻ തോന്നും. സഹായ സന്നദ്ധതയോടു കൂടി പ്രവർത്തിക്കുന്ന മേഖലകളിൽ വിജയാനുഭവങ്ങളുണ്ടാകും. 

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)  ദുഃസൂചനകൾ ലഭിച്ചതിനാൽ ജാമ്യം നിൽക്കാനുള്ള സാഹചര്യത്തിൽ നിന്നു പിന്മാറും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. പുതിയ വ്യവസായം തുടങ്ങാൻ തീരുമാനിക്കും. അസൂയാലുക്കളുടെ കുപ്രചരണങ്ങളാൽ പ്രാരംഭത്തിൽ തടസ്സങ്ങൾ അനുഭവപ്പെടും. അകാരണമായ അലസത, ഉൾഭീതി, ഉദാസീന മനോഭാവം തുങ്ങിയവ അവധിയെടുക്കുന്നതിനു വഴിയൊരുക്കും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനഃസാന്നിധ്യമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)സന്താനങ്ങളെ പറ്റിയുള്ള ആശങ്കയ്ക്ക് അറുതി വരും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട മാനസികസംഘർഷം വർധിക്കും. പുതിയ വ്യാപാരം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കും. മാസങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമി വിൽപനയ്ക്ക് തയാറാകും. കുടുംബത്തിലെ തർക്കം പരിഹരിക്കാൻ ബന്ധുസഹായം തേടും. പരോപകാരം ചെയ്യാൻ അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. പണയപ്പെടുത്തിയ ആധാരം തിരിച്ച് എടുക്കാൻ സാധിക്കും. 

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനം ലഭിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുത്തു യാത്രകൾ വേണ്ടി വരും. ആസൂത്രിത പദ്ധതികൾക്ക് അനുകൂല സാഹചര്യം വന്നു ചേരും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കും. ആരോപണങ്ങളെ അതിജീവിക്കും. ആഗ്രഹസാഫല്യമുണ്ടാകും. മനഃസാക്ഷിക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. പൂർവിക സ്വത്ത് വിൽപന ചെയ്ത് വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. 

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) ഗവേഷണ വിദ്യാർഥികൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. നിയമ സഹായത്താൽ അർഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കും. ഉപരിപഠനത്തിനു ചേരും. മനഃസുഖവും ബന്ധുസഹായവും ഉണ്ടാകും. കർമരംഗങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ശുഭാപ്തി വിശ്വാസത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി േനടും. ആനുകാലിക സംഭവങ്ങളോടു പ്രതികരിക്കാൻ നിർബന്ധിതമാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. 

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) പ്രവർത്തന മണ്ഡലങ്ങളിൽ വളർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ വിമുഖത പ്രകടിപ്പിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കാനിടവരും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുമെങ്കിലും ബന്ധു സഹായത്താൽ രമ്യതയിലെത്തും. ആരോഗ്യപ്രശ്നങ്ങളാൽ അവധിയെടുക്കും. അധാർമിക പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കും. വസ്തു വാഹന ക്രയവിക്രയങ്ങളിൽ നിന്നു സാമ്പത്തിക േനട്ടമുണ്ടാകും.

English Summary:

Bi Weekly prediction in Malayalam by Kanippayyur Narayanan Namboothiripad . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com