2025 സമ്പൂർണ വർഷഫലം; അശ്വതി, ഭരണി, കാർത്തിക, രോഹിണി
Mail This Article
അശ്വതി:വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് യോഗം കാണുന്നു. വ്യാപാരവിപണന വിതരണമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് മേയ് മാസത്തോടു കൂടി ഗൃഹപ്രവേശന കർമം നിർവഹിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
ഭരണി:കർമമണ്ഡലവുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. പരീക്ഷണനിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം ൈകവരിക്കും. വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
കാർത്തിക:വ്യാപാര–വിപണന–വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ 2025– ൽ യോഗം കാണുന്നു.
രോഹിണി:വിദ്യാർഥികൾക്ക് സമയം അനുകൂലം. ഉന്നതപദവിയോടു കൂടിയതായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ 2025– ൽ യോഗം കാണുന്നു.