ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി∙ ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ചർച്ചയിലൂടെ സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും.
ഭരണി∙ സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ മാർഗ്ഗതടസ്സങ്ങൾ നീങ്ങും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. സംരക്ഷണചുമതലയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.
കാർത്തിക∙ സ്ഥിതിഗതികൾ വിലയിരുത്തി പുതിയ കർമമേഖലകൾക്ക് തുടക്കം കുറിക്കും. വ്യാപാരത്തിന്റെ ശൈലിയിൽ മാറ്റംവരുത്തുവാൻ തീരുമാനിക്കും.
രോഹിണി∙ കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ പണം മുടക്കും.
മകയിരം∙ പ്രവൃത്തിമേഖലയിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകയാൽ വ്യാപാര സമുച്ചയം പണിയുവാൻ തീരുമാനിക്കും. പൂർവികസ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും.
തിരുവാതിര∙ പദ്ധതി ആസൂത്രണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ അവസരമുണ്ടാകും.
പുണർതം∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിന് വഴിയൊരുക്കും.
പൂയം∙ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ തയാറാകും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും. പുതിയ ആവിഷ്കരണശൈലി സർവർക്കും സ്വീകാര്യമാകും.
ആയില്യം∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെയുള്ള സമീപനത്താൽ അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും.
മകം∙ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കും. യാത്രാക്ലേശത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും.
പൂരം∙ പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
ഉത്രം∙ പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിന് തയാറാകും. ആർഭാടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സാങ്കേതികകാരണങ്ങളാൽ വിദേശയാത്രയ്ക്ക് തടസ്സം അനുഭവപ്പെടും.
അത്തം∙ വ്യാപാരമേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവുതോന്നും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലഫലമുണ്ടാകും.
ചിത്തിര∙ ഏവർക്കും തൃപ്‌തിയായ നിലപാട് സ്വീകരിക്കും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ചോതി∙ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുവാൻ സാധിച്ചതിൽ മനസ്സന്തോഷമുണ്ടാകും.
വിശാഖം∙ വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. ദാമ്പത്യസൗഖ്യമുണ്ടാകും. കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും.
അനിഴം∙ പ്രതികാരപ്രവർത്തനങ്ങൾ വിപരീതമായി ഭവിക്കും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കുവാനിടവരും. വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും.
തൃക്കേട്ട∙ വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും.
മൂലം∙ മത്സരങ്ങളിൽ വിജയിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. അതിർത്തിതർക്കം രമ്യമായി പരിഹരിക്കുവാൻ സാധിക്കും.
പൂരാടം∙ വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. കീഴ്‌വഴക്കങ്ങളിൽ നിന്നും വ്യതിചലിക്കരുത്. വരവും ചെലവും തുല്യമായിരിക്കും.
ഉത്രാടം∙ വ്യവസായം നവീകരിക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. പ്രവർത്തനമേഖലകളിൽ ഉണർവും സാമ്പത്തികപുരോഗതിയും ഉണ്ടാകും.
തിരുവോണം∙ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. പരീക്ഷയിൽ തൃപ്തിയായി അവതരിപ്പിക്കുവാൻ സാധിക്കും.
അവിട്ടം∙ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പാരമ്പര്യപ്രവൃത്തികളിൽ പരിശീലനം തേടും. ഊഹക്കച്ചവടത്തിൽ നഷ്‌ടം സംഭവിക്കും.
ചതയം∙ ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. സഹോദരങ്ങൾക്ക് അസുഖങ്ങൾ വർധിക്കും. ഗർഭിണികൾക്ക് പൂർണവിശ്രമം വേണം. ആത്മവിശ്വാസം വർധിക്കും.
പൂരുരുട്ടാതി∙ ആശയങ്ങൾ യാഥാർഥ്യമാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഔദ്യോഗികമായി ഉന്നതാധികാരപദവി ലഭിക്കും.
ഉത്തൃട്ടാതി∙ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്‌ടപ്പെടുവാനിടയുണ്ട്.
രേവതി∙ കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കും.