മഹീന്ദ്ര ബിഇ 6ഇ, എക്സ്ഇവി 9ഇ അവതരിപ്പിച്ചു, ആദ്യ ഡെലിവറി ഫെബ്രുവരിയിൽ
Mail This Article
×
കൊച്ചി∙ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളായ ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറങ്ങി. മഹീന്ദ്ര എഐ ആർക്കിടെക്ചറിലാണ് ഇവ പ്രവർത്തിക്കുക. ബിഇ 6ഇ സ്പോർട്ടി മോഡലും എക്സ്ഇവി 9ഇ ലക്ഷ്വറി മോഡലുമാണ്. ബിഇ 6ഇയുടെ വില 18.90 ലക്ഷത്തിലും എക്സ്ഇവി 9ഇയുടെ വില 21.90 ലക്ഷത്തിലും ആരംഭിക്കുന്നു. 2025 ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും. 79 കിലോവാട്ട് ബാറ്ററി പാക്കിൽ ബിഇ 6ഇയ്ക്ക് 682 കിലോമീറ്ററും, എക്സ്ഇവി 9ഇയ്ക്ക് 656 കിലോമീറ്ററും ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്ക് 79 കിലോവാട്ട്, 59 കിലോവാട്ട് ബാറ്ററി പാക്കുകൾക്ക് ആജീവനാന്ത ബാറ്ററി വാറന്റി ലഭിക്കും.
English Summary:
Mahindra launches the highly anticipated BE 6e and XUV 9e electric SUVs in Kochi. Discover their impressive range, luxurious features, competitive pricing, and exclusive launch offers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.