ADVERTISEMENT

കൊച്ചി∙ ഇന്നാകുന്നു ബ്ലാക്ക് ഫ്രൈഡേ. പേടിക്കേണ്ട, അമേരിക്കയിൽ താങ്ക്സ് ഗിവിങ് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച എന്നേ അർഥമുള്ളു. ആ ദിവസം ക്രിസ്മസ് ഷോപ്പിങ്ങിനു തുടക്കമാവുകയാണവിടെ. ഡിസ്കൗണ്ടുകളും ഡീലുകളും വാരിക്കോരി നൽകുന്നതിനാൽ ഈ ദിവസം ഉണ്ടാക്കുന്ന തിക്കും തിരക്കും പൊല്ലാപ്പുകളും കാരണമാണത്രെ ബ്ലാക്ക് ഫ്രൈഡേ എന്നു പേരു വന്നത്. അമേരിക്കയെ അനുകരിക്കുന്ന ആഗോള സമ്പ്രദായത്തിന്റെ ഭാഗമായി ഇന്ത്യയിലും അതു വന്നു.

പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മാളുകളിലും ബ്ലാക്ക് ഫ്രൈഡേ കൊണ്ടാട്ടമാണ്. പക്ഷേ ഇതൊരു ദിവസത്തേക്കു മാത്രമല്ല. മിക്കവരും ഒരാഴ്ചത്തേക്കു നീട്ടുകയാണ്. കഴിഞ്ഞ 21 മുതൽ ഡിസംബർ 2 വരെ ഓൺലൈനിലും ഓഫ് ലൈനിലും ഡിസ്കൗണ്ടുകളുടെ പെരളിയുണ്ട്. ഫ്രൈഡേ അല്ലെങ്കിലും വിളിക്കുന്നത് ബ്ലാക്ക് ഫ്രൈഡേ എന്നോ സൂപ്പർ ഫ്രൈഡേ എന്നോ ആണെന്നു മാത്രം. വെപ്രാള വ്യാപാരം എന്നു പറയാം.

black-friday-sale-

വ്യാഴാഴ്ച രാത്രി 12 മണി മുതലാണ് ഡിസ്കൗണ്ട് കച്ചവടം തുടങ്ങുന്നത്. ഉറക്കമൊഴിഞ്ഞിരുന്ന് ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരേറെ. അതു പ്രഖ്യാപിച്ച മാളുകളിലാവട്ടെ രാത്രി 12ന് കട തുറക്കുന്നതു കാത്ത് ജനം ഇടിച്ചിടിച്ച് നിൽക്കുന്നു. തുറക്കുമ്പോൾ വെപ്രാളത്തോടെ തള്ളിക്കയറ്റമാണ്. 

അത്തരം ‘സൂപ്പർ ഫ്രൈഡേ’ വിൽപനകളിൽ അമേരിക്കയിലെ ബ്ലാക്ക് ഫ്രൈഡേ തീയതി അതുപോലെ പാലിക്കണമെന്നുമില്ല. പലരും 48 മണിക്കൂർ വരെ ഡിസ്കൗണ്ട് സെയിൽ നീട്ടാറുമുണ്ട്. കെട്ടിക്കിടക്കുന്ന നിലവിലുള്ള സ്റ്റോക്ക് മുഴുവൻ വിറ്റഴിഞ്ഞ് പണം പെട്ടിയിലാവുകയും പുതിയതിനു സ്ഥലം ലഭ്യമാവുകയും ചെയ്യും. 

ഇ കൊമേഴ്സ് 20 വർഷം മുൻപ് ആകെ വിൽപനയുടെ 2% പോലും വരില്ലായിരുന്നു ഇന്ന് അമേരിക്കയിൽ 17% ഇ കൊമേഴ്സാണ്. ഇന്ത്യയിൽ 7% ആയിട്ടുള്ളു. ലോകമാകെ നോക്കിയാൽ ഇ കൊമേഴ്സ് 19% എത്തിയിരിക്കുന്നു. 18.9% വളർച്ച നിരക്ക്.

English Summary:

Discover the frenzy of Black Friday shopping in India! From online deals to mall chaos, explore the impact of this global phenomenon on Indian consumers and retailers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com