ADVERTISEMENT

കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 32–ാം നോൺ- കൺവർട്ടിബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ തുടങ്ങി. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ്‌ വിപണിയിൽ എത്തുന്നത്. ഡിസംബർ 6 വരെയാണ് കടപ്പത്രങ്ങൾക്കായി അപേക്ഷിക്കാനാവുക.

വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഇവ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.കടപ്പത്ര സമാഹരണത്തിൽ നിക്ഷേപിക്കാൻ ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. നിക്ഷേപകരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് ഓൺലൈൻ ആയും നിക്ഷേപിക്കാനുള്ള അവസരമുണ്ട്. യുപിഐ വഴിയും നിക്ഷേപിക്കാം. 

rupee

ശാഖകൾ ഇല്ലാത്ത സ്ഥലങ്ങളിലും നിക്ഷേപകർക്ക് കൃത്യമായ കാലയളവിൽ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുകയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കും.കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ ഗോൾഡ് ലോൺ ബിസിനസ് ആവശ്യങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്നും അത് കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കൊശമറ്റം ഫിനാൻസ് ചെയർമാനും   മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.

English Summary:

Invest in Kosamattam Finance's 32nd NCD public issue offering attractive interest rates across various tenures. Apply online until December 6th & secure your financial future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com