ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനീയറിങ് വിഭാഗമാണു സർട്ടിഫിക്കറ്റ് നൽകിയത്. ടീം ലീഡർ ആർ.കറുപ്പയ്യ, മന്ത്രി വി.എൻ.വാസവന് സർട്ടിഫിക്കറ്റ് കൈമാറി. ഇതോടെ വിഴിഞ്ഞത്തെ വാണിജ്യ തുറമുഖമായും പ്രഖ്യാപിച്ചു.

കമ്മിഷനിങ് ചടങ്ങ് പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്കു നടത്തുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വയബിലിറ്റി ഗ്യാപ് ഫണ്ട് സംബന്ധിച്ചു കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് നിരാശാജനകമാണ്. കേരളത്തോടു കാണിക്കുന്ന വിവേചനമാണിത്. എന്നാൽ, ഇതിന്റെ പേരിൽ തുറമുഖത്തിന്റെ വികസന പ്രവർത്തനം തടസ്സപ്പെടില്ല. പ്രശ്നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Vizhinjam International Seaport has officially become a commercial port after receiving its provisional completion certificate for Phase 1. The inauguration ceremony awaits the Prime Minister's availability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com