വിവാഹ പർച്ചേസുകൾക്ക് മാത്രമായി കൊച്ചി ശീമാട്ടിയിൽ വെഡ്ഡിങ് മാറ്റേഴ്സ്
Mail This Article
വസ്ത്ര വ്യാപാര രംഗത്തെ മുൻനിരക്കാരായ കൊച്ചിയിലെ ശീമാട്ടിയിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായുള്ള വെഡ്ഡിങ് മാറ്റേഴ്സ് പ്രവർത്തനം ആരംഭിച്ചു. വരനും വധുവിനും ഉൾപ്പെടെ, വിവാഹ ആഘോഷങ്ങൾക്കുള്ള എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസീനും മാത്രമായി ശീമാട്ടിയുടെ ആറാം നിലയിൽ ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോർ ശീമാട്ടി സിഇഓ യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്‌ഘാടനം ചെയ്തു.
ഉപഭോക്താക്കൾക്ക് സുഗമമായ വിവാഹ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് ബീന കണ്ണൻ പറഞ്ഞു. വധൂവരന്മാർക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ മുതൽ ആക്സസറീസുകൾ വരെ ഒരൊറ്റ ഫ്ലോറിൽ ഒരുക്കിയിരിക്കുകയാണ്, അവർകൂട്ടി ചേർത്തു. മെഹന്തി, ഹൽദി, റിസപ്ഷൻ തുടങ്ങിയ ആഘോഷങ്ങൾക്കായി കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, വെസ്റ്റേൺ, അറബിക് വിവാഹ വസ്ത്രങ്ങളും ആക്സിസറീസും, ഫുട് വെയറും മുൾപ്പടെ വിപുല ശേഖരമുണ്ട്.
കൊച്ചിക്ക് പുറമെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ശീമാട്ടി ഷോറൂമുകളും കോട്ടയം, കൊച്ചി, കോഴിക്കോട് ഹൈലൈറ്റ് മാൾ, തിരൂർ, പാലാ എന്നിവിടങ്ങളിൽ യുവതി-യുവാക്കൾക്കുള്ള ശീമാട്ടി യങ്ങ് ഷോറൂമുകളും പ്രവർത്തിച്ചു വരുന്നു. സാരികൾക്ക് മാത്രമായി ശീമാട്ടി ഗ്രേറ്റ് ഇന്ത്യൻ സാരീസ് ഷോറൂം മലപ്പുറം എടപ്പാളിലും പ്രവർത്തിക്കുന്നുണ്ട്.