മികച്ച സംരംഭം കൈവശമുണ്ട്, പക്ഷേ പോക്കറ്റ് കാലിയാണോ!; ബിസിനസിനെ 'ബ്രാന്‍ഡ്' ആക്കാന്‍ മനോരമ എലവേറ്റ്!
Mail This Article
ചവിട്ടിക്കയറാൻ ഒരു പടി കിട്ടിയിരുന്നെങ്കിൽ ഈ സംരംഭം വേറേ ലെവല്‍ ആയി മാറിയേനേ!, ഇത്തരത്തിൽ ചിന്തിക്കുന്ന ആളാണോ?, അല്ലെങ്കിൽ സൂപ്പർ ഐഡിയകളും എന്നാൽ മൂലധനം ഇറക്കാൻ ആവശ്യത്തിനില്ലാത്ത സംരംഭമുള്ള സുഹൃത്തുക്കളും ഉണ്ടോ?, ആശയം മികച്ചത് ആയിരിക്കുകയും എന്നാൽ വളർച്ചയ്ക്കുള്ള നിക്ഷേപവും ആവശ്യമുള്ള സംരംഭകർക്ക് ഇതാ ഒരു സുവർണാവസരം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ പ്രോഗ്രാമിലൂടെ നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം ആകർഷിക്കാം; വിജയവഴിയിലേക്ക് കടക്കുകയും ചെയ്യാം.
നിങ്ങളുടെ ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോം ആണ് മനോരമ ഓൺലൈൻ എലവേറ്റ്. ബിസിനസ് ആശയം കൃത്യമായി മൂല്യനിർണയം ചെയ്ത് നിക്ഷേപം നടത്താൻ തയാറായി ഇതാ നിരവധി നിക്ഷേപകർ എത്തുകയാണ്. നിക്ഷേപസമിതിക്ക് മുന്നിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കൂ. മികച്ചതും വളർച്ചാസാധ്യതയുമുള്ള ആശയസംരംഭങ്ങൾക്ക് നിക്ഷേപം ഉറപ്പ്.
നിക്ഷേപകർ ആരൊക്കെ?
ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, HAEAL സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരാണ് നിക്ഷേപക പാനലിലുള്ളത്.
അപേക്ഷ സമർപ്പിക്കാം
താൽപര്യമുള്ളവർക്ക് മനോരമ ഓൺലൈൻ എലവേറ്റ് വെബ്സൈറ്റ് (www.manoramaelevate.com) സന്ദർശിച്ച്, ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ആദ്യ റൗണ്ടിൽ നിന്ന് 30 സ്റ്റാർടപ്പ്/ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും. തുടർന്ന് ഫൈനൽ റൗണ്ടിലേക്കും ട്രെയിനിങ്ങിനുമായി 25 സംരംഭങ്ങളെ കണ്ടെത്തും. അവയിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കപ്പെടുന്ന 20 സംരംഭങ്ങൾക്ക് നിക്ഷേപം സ്വന്തമാക്കാൻ അവസരം ലഭിക്കുന്നു. ഫണ്ടിങ് പിന്തുണയ്ക്ക് പുറമേ മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് അവസരങ്ങളും ലഭിക്കുമെന്നതും പ്രത്യേകതയാണ്.
എലവേറ്റിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യുക
ആർക്കൊക്കെ പങ്കെടുക്കാം?
നൂതനവും മികച്ച വളർച്ചാ സാധ്യതകളുമുള്ള സ്റ്റാർട്ടപ്പ്/ബിസിനസ് ആശയങ്ങളുള്ളവർ, നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ എന്നിവർക്ക് മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാം. പ്രവർത്തനത്തിന്റെ തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങളുള്ള വ്യക്തികൾ, വളർച്ചയുടെ പുതിയ പടവുകൾ തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക്: 8075990590 ഇമെയിൽ – contact@bramma.in