ക്രിസ്മസ് ‘ആഘോഷം’: 2 ദിവസം കൊണ്ട് കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം!
Mail This Article
×
തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിലെ ബവ്കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 152.06 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടേതായിരുന്നു വിൽപന.ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 51.14 കോടിയായിരുന്നു. ഈ മാസം 24ന് 97.42 കോടിയുടെ മദ്യം വിറ്റപ്പോൾ കഴിഞ്ഞവർഷം ഇത് 71 കോടിയുടേതായിരുന്നു.
English Summary:
Kerala Christmas liquor sales soared to ₹152.06 crore. Bevco outlets witnessed a significant increase compared to last year's Christmas sales, highlighting strong festive spending.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.