ADVERTISEMENT

തിരുവനന്തപുരം ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു പ്രത്യേക ഇളവോടെ നൽകാൻ കേന്ദ്രം അനുമതി നൽകിയതോടെ കേരളത്തിലേക്ക് പുതുവർഷത്തിൽ 1500 ടൺ അരി എത്തും. സർക്കാരിനു വേണ്ടി സപ്ലൈകോയാണ് വാങ്ങി വിൽപനകേന്ദ്രങ്ങൾ വഴി വിതരണം നൽകുക. പച്ചരിയും പുഴുക്കലരിയും ലഭിക്കും. കിലോയ്ക്ക് 29  മുതൽ 31 വരെ രൂപ വിലയ്ക്കാകും വിതരണം. കയറ്റുമതി വർധിച്ച സാഹചര്യത്തിൽ രാജ്യത്താകെ അരിക്ക് വിലക്കയറ്റമുണ്ട്.

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ  സബ്സിഡി സാധനങ്ങൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുന്നത് കേരളത്തെ ഇരട്ടി പ്രയാസത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ അരി എത്തുന്നത്. നേരത്തേ, ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണ് എഫ്സിഐ അരി നൽകിയിരുന്നത്. എന്നാൽ ഇതിൽ പങ്കെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി. ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം സ്വന്തം ബ്രാൻഡിൽ അരി നൽകുകയും ചെയ്തു.  ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇതിൽ നേരിയ ഇളവുകൾ വരുത്തിയത്.

English Summary:

Kerala to receive 1500 tons of subsidized FCI rice at ₹29-31/kg, easing food shortages. The central government's approval follows Supplyco's financial crisis and rising rice prices nationwide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com