നറുക്കെടുപ്പിന് ഇനി ഒരു മാസം;ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി വിൽപനയിൽ കുതിപ്പ്
Mail This Article
×
തിരുവനന്തപുരം ∙ നറുക്കെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന മുകളിലേക്ക്. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. ഇന്നലെ വരെ 21 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വിൽപന ഉയരാൻ കാരണമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.400 രൂപ വിലയുള്ള ക്രിസ്മസ് പുതുവർഷ ബംപറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ്.
English Summary:
Kerala's Christmas-New Year Bumper Lottery is experiencing record sales with over 2.1 million tickets sold already. The attractive ₹20 crore first prize is driving this surge in demand.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.