‘തേങ്ങ്യാണ്’ എന്നല്ല; ‘തേങ്ങയാണ്’ എന്നാണ്! തേങ്ങ കുറഞ്ഞു, വില കൂടി; തോപ്പുകളിൽ ബുക്കിങ്
Mail This Article
പാലക്കാട് ∙ തേങ്ങയ്ക്കു വില കുതിച്ചുയർന്നതോടെ വ്യാപാരികൾ തോപ്പുകൾക്കു ബുക്കിങ് തുടങ്ങി. തേങ്ങയിടുന്നതിനു മുൻപേ കർഷകർക്കു മുഴുവൻ പണവും നൽകി കച്ചവടം ഉറപ്പിക്കുന്നതാണു പുതിയ രീതി.
തേങ്ങയുടെ മൊത്ത വില കിലോയ്ക്ക് 2 രൂപ വർധിച്ച് 62–64 രൂപയിലെത്തി. ചില്ലറ വിപണിയിൽ വില 70 രൂപ കടന്നു. മുൻകൂർ തുക നൽകിയിട്ടു പോലും കർഷകർ കൂടുതൽ വില ആവശ്യപ്പെടുന്നതായി കച്ചവടക്കാർ പറയുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപാദനം കുറഞ്ഞതിനാൽ കർഷകർക്കു വിലവർധനയുടെ പ്രയോജനം കിട്ടുന്നില്ല.
തമിഴ്നാട്ടിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും തേങ്ങയെത്തുന്നത്. ലഭിക്കുന്നതിൽ ഏറെയും ചെറിയ തേങ്ങയാണ്. വലിയ തേങ്ങയ്ക്കു വലിയ ക്ഷാമമാണെന്നു വ്യാപാരികൾ പറയുന്നു. ഒരു ടൺ തേങ്ങ എത്തിയാൽ ഒരു ക്വിന്റൽ പോലും വലിയ തേങ്ങ ലഭിക്കുന്നില്ല. മണ്ഡല, മകരവിളക്കു കാലമായതിനാൽ തേങ്ങയ്ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business