ADVERTISEMENT

കൊച്ചി ∙ അംഗീകൃത ലൈസൻസ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്.  ഇത്തരം ലേലങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഏലം ഇ -ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പൈസസ് ബോർഡിന്റെ ഇടപെടൽ.

ഏലം വ്യാപാരത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസൻസിങ് ആൻഡ് മാർക്കറ്റിങ്), 1986 ലെ സ്പൈസസ് ബോർഡ് ആക്ട് എന്നിവ പ്രകാരം ലൈസൻസ് നേടിയവർക്കു മാത്രമാണു ലേല നടപടികൾക്ക് അനുവാദം. അവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലെ ഇ- ലേലത്തിലും മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ (http://spicesboard.in/public/trader_directory/Traders.php?val=AUC) ലേലം ലൈസൻസ് ഉള്ളവരുടെ വിവരങ്ങൾ ലഭ്യമാണെന്നും ബോർഡ് അറിയിച്ചു.

English Summary:

The Spices Board issues a warning against unauthorized cardamom auctions in Kerala and Tamil Nadu. Only licensed entities can conduct and participate in these auctions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com