വെളിച്ചെണ്ണ വില കൂടുന്നു; റബറിന് ‘രാജ്യാന്തരത്തിൽ’ മുന്നേറ്റം, ‘ആഭ്യന്തരത്തിൽ’ കിതപ്പ്, അങ്ങാടി വില ഇങ്ങനെ
Mail This Article
വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ച് വില 21,300 രൂപയായി. കൊച്ചിയിൽ കുരുമുളക് വില മാറ്റമില്ലാതെ തുടരുന്നു.
സ്വാഭാവിക റബറിന്റെ രാജ്യാന്തര വിപണിവില കുതിക്കുമ്പോഴും കേരളത്തിൽ വില തളർച്ചയുടെ ട്രാക്കിലാണ്. ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയം വില 191 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നതായി റബർ ബോർഡ് വ്യക്തമാക്കുന്നു. അതേസമയം, ബാങ്കോക്ക് വില രണ്ടു രൂപ വർധിച്ച് 210 രൂപയിലെത്തി. 183 രൂപയാണ് കോട്ടയത്ത് വ്യാപാരിവില.
കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയും മാറിയില്ല. എന്നാൽ, കൊക്കോ ഉണക്കയ്ക്ക് 15 രൂപ കൂടി വർധിച്ചു. മഴക്കെടുതിമൂലം ഉൽപാദനം കുറഞ്ഞതാണ് കൊക്കോ വില കൂടാനും കാരണം. വിപണിയിലേക്ക് ആവശ്യത്തിന് സ്റ്റോക്ക് എത്താത്തത് വിലയെ മുന്നോട്ട് നയിക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business