ADVERTISEMENT

കൊച്ചി ∙ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കപ്പെടാത്തതിനാൽ രാജ്യത്തു പല മേഖലകളിലും രാസവളത്തിനു ക്ഷാമം തുടരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്) ക്ഷാമമാണു വയലേലകളിൽ പ്രതിസന്ധി വിതറുന്നതെങ്കിൽ കേരളത്തിൽ പലയിടത്തും യൂറിയ ആവശ്യത്തിനു ലഭിക്കുന്നില്ല. ഫാക്ടംഫോസും സുലഭമല്ല. എന്നാൽ, നവംബറിനെ അപേക്ഷിച്ചു ഫാക്ടംഫോസ് ലഭ്യത മെച്ചപ്പെട്ടു. അതേസമയം, ഡീലർമാർ ഫാക്ടംഫോസിനായി കാത്തു കിടക്കുകയാണു താനും.

അസംസ്കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡിന്റെ ദൗർലഭ്യം മൂലം പൂർണതോതിൽ ഫാക്ടംഫോസ് ഉൽപാദിപ്പിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനു കഴിഞ്ഞിട്ടില്ല. 70 – 80 ശതമാനം ശേഷി മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്. 

ഉദ്യോഗമണ്ഡൽ, അമ്പലമേട് പ്ലാന്റുകളിലെ 4 സ്ട്രീമുകൾ ഇടവിട്ടാണു പ്രവർത്തിപ്പിക്കുന്നത്. മൊറോക്കോ, സൗത്ത് ആഫ്രിക്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ആസിഡ് വാങ്ങുന്നത്. ചെങ്കടൽ പ്രതിസന്ധിയും വിതരണക്കാർക്കു സമീപ രാജ്യങ്ങളിൽ തന്നെ പുതിയ ഇടപാടുകാരെ ലഭിച്ചതും തിരിച്ചടിയായി. പുതിയ ആഗോള ടെൻഡർ വിളിക്കുകയും സപ്ലയർമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയും ലഭ്യത പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണു ഫാക്ട്.

Fish bone meal around growing tomato plant, fertilizer of fish bone meal in hand of worker and on soil around tomato seedling in greenhouse, sustainable gardening, growing tomatoes concept
fertilizer

ആഗോള വിതരണ ശൃംഖലകളിലെ തടസ്സങ്ങളും യുദ്ധ – കലാപ സാഹചര്യങ്ങളുമൊക്കെ ഇറക്കുമതിക്കു കടമ്പയാകുമ്പോൾ വളം ലഭ്യത കുറയുന്നതാണു രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി. തദ്ദേശീയ ഉൽപാദനം വർധിപ്പിക്കാതെ ദീർഘകാലാടിസ്ഥാനത്തിൽ‌ രാസവളം പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ.

English Summary:

Kerala faces a severe fertilizer shortage, with urea and factomfos in critically low supply. The crisis is attributed to raw material shortages and global supply chain disruptions, impacting agriculture across the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com