ADVERTISEMENT

ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടും (Read more) ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ ഏതാനും പാദങ്ങളായി (ത്രൈമാസം) ഇന്ത്യ തന്നെയാണ് ഒന്നാമതും.

രാഷ്ട്രീയ, സാമ്പത്തികരംഗത്തെ ഇന്ത്യയുടെ ബദ്ധവൈരിയും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയുമായ ചൈനയ്ക്ക് 4.6% വളരാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ 18 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയുമാണിത്. 5% വളരുമെന്നായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതീക്ഷ. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിന്റെ 2.8% വളർച്ച മാത്രം. യുകെ 0.1%, ജപ്പാൻ 0.3%, ജർമനി 0.1%, റഷ്യ 3.2%, ഫ്രാൻസ് 0.4%, ഇന്തോനീഷ്യ 4.95%, സൗദി അറേബ്യ 2.8% എന്നിങ്ങനെയുമാണ് വളർന്നത്.

gdp-uuuuuu-1211
ഇന്ത്യയുടെ കഴിഞ്ഞപാദങ്ങളിലെ ജിഡിപി വളർച്ചാനിരക്കുകൾ (ചിത്രം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)

ഇന്ത്യ ജൂലൈ-സെപ്റ്റംബറിൽ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. വളർച്ച കുറയുമെങ്കിലും 6.2 ശതമാനത്തിന് താഴേക്ക് അത് പോകില്ലെന്നായിരുന്നു ഒട്ടുമിക്ക റേറ്റിങ്, ധനകാര്യ ഏജൻസികളും പ്രവചിച്ചിരുന്നതും. എന്നാൽ, വളർച്ചാനിരക്ക് ആ പ്രവചനങ്ങളെയെല്ലാം മറികടന്ന് കൂടുതൽ താഴുകയായിരുന്നു. മാനുഫാക്ചറിങ്, മൈനിങ് മേഖലകളുടെ തളർച്ചയാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്. അതേസമയം, കാർഷിക മേഖല വളർച്ച മെച്ചപ്പെടുത്തിയത് നേരിയ ആശ്വാസവുമായി.

English Summary:

India Remains the Fastest-Growing Major Economy Despite GDP Decline: While India's GDP growth slowed to 5.4% in the recent quarter, it remains the fastest-growing major economy globally, outpacing China and other major economies facing sluggish growth. This article analyzes the reasons behind India's slowdown and compares its performance to other key economies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com