ADVERTISEMENT

കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.  ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം.  അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.

ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ് ഉയർന്നത്. ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയതും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണികളിലേക്കു തിരികെയെത്തിത്തുടങ്ങിയതും രൂപയെ വൻ തകർച്ചയിൽ നിന്നു രക്ഷിച്ചു. വലിയ തോതിലുള്ള മൂല്യത്തകർച്ച കറൻസിക്ക് ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്കും ഡോളർ വിപണിയിലെത്തിക്കുന്നുണ്ട്.

English Summary:

The Indian rupee continues to weaken against the US dollar, hitting a new low of 84.75. Factors like a strong dollar index and rising crude oil prices contribute to the depreciation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com