ആരോഗ്യ ഇൻഷുറൻസ്: കമ്പനികൾ നിരസിച്ചത് 15,100 കോടി രൂപയുടെ ക്ലെയിമുകൾ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു.
1.17 ലക്ഷം കോടി രൂപയാണ് വിവിധ കമ്പനികൾ വഴി ക്ലെയിം ചെയ്യപ്പെട്ടത്. ഇതിൽ 83,493.17 കോടി രൂപ അനുവദിച്ചു. അതേ സമയം ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 1,07,681 കോടി രൂപയാണ് കമ്പനികൾക്ക് ലഭിച്ചത്. ഇതിന്റെ 77.5% ക്ലെയിം തുകയായി നൽകേണ്ടി വന്നു.
3.26 കോടി അപേക്ഷകളാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കായി ആകെ ലഭിച്ചത്. ഇതിൽ 2.69 കോടി അപേക്ഷകൾ തീർപ്പാക്കി. ഇതിൽ 66.16% ക്ലെയിമുകളും കാഷ്‍ലസ് ആയാണ് നൽകിയത്. 39% റീഇംപേഴ്സ് ചെയ്തു നൽകി. 31,086 രൂപയാണ് ഒരു ക്ലെയിമിന് കമ്പനികൾ നൽകിയ ശരാശരി തുക. കഴിഞ്ഞ വർഷത്തേക്കാൾ 20.32% വളർച്ചയാണ് ആരോഗ്യ ഇൻഷുറൻസ് മേഖല നേടിയത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business