ADVERTISEMENT

ന്യൂഡൽഹി∙ വൈകിയ ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും നൽകാനുള്ള അവസാന തീയതി ഇന്ന്. നിശ്ചിത സമയപരിധിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കാണ് ഇന്നു കൂടി സമയം.വൈകി ഫയൽ ചെയ്യുന്നവർ ലേറ്റ് ഫീ നൽകണം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ. 

മുൻപ് റിട്ടേൺ നൽകുകയും പിന്നീട് പുതുക്കുകയും ചെയ്യുന്നതിന് പിഴയില്ല. ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.നാളെ മുതൽ പിഴയീടാക്കും. ജിഎസ്ടിആർ–9, ജിഎസ്ടിആർ–9സി ഫോമുകളിലാണ് വാർഷിക റിട്ടേൺ നൽകേണ്ടത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Today is the final deadline for filing belated and revised income tax returns and GST annual returns (GSTR-9 & GSTR-9C). Late filers face penalties up to ₹5,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com