ADVERTISEMENT

ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. 

കഴിഞ്ഞ ദിവസം സർ‌ക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.4 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) വിലയിരുത്തിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 8.2 ശതമാനമായിരുന്നു ജിഡിപി വളർച്ച.രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) വളർച്ച നിരക്കിൽ കനത്ത ഇടിവ് നേരിട്ടിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ വളർച്ചനിരക്ക് സംബന്ധിച്ച അനുമാനം 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറച്ചിരുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India's GDP growth is projected at 6.3% for FY24-25 by SBI Research, lower than the government's estimate and last year's 8.2%, signaling a potential economic slowdown. This represents a significant decline from previous years and raises concerns about the Indian economy's future trajectory.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com