പറ്റിയത് ‘അബദ്ധം’; നവംബറിലെ സ്വർണം ഇറക്കുമതി കണക്ക് തിരുത്തി കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ നവംബറിലെ സ്വർണ ഇറക്കുമതിയുടെ കണക്ക് സർക്കാർ തിരുത്തി. കണക്കിൽ ഇരട്ടിപ്പ് വന്നതിനാൽ നവംബറിലെ കണക്കിൽ വൻ കുതിപ്പുണ്ടായിരുന്നു. 1,480 കോടി ഡോളറിന്റെ സ്വർണം നവംബറിൽ ഇറക്കുമതി ചെയ്തതെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കിലുണ്ടായിരുന്നത്. കണക്കിലെ പിഴവാണിതെന്ന് കണ്ടെത്തി. നവംബറിലെ ഇറക്കുമതി 990 കോടി ഡോളർ മാത്രമാണെന്ന് സർക്കാർ തിരുത്തി. പുതിയ കണക്കിൽ ഏപ്രിൽ–നവംബർ കാലയളവിലെ മൊത്തം ഇറക്കുമതി മൂല്യം 4900 കോടി ഡോളറായിരുന്നത് 3739 കോടി ഡോളറായി കുറഞ്ഞു. മുൻമാസങ്ങളിലും പിശകുണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന.
സ്വർണത്തിനു പുറമേ ഏപ്രിൽ–നവംബർ കാലയളവിലെ വെള്ളി, ഇലക്ട്രോണിക്സ് എന്നിവയുടെ ഇറക്കുമതി കണക്കുംതിരുത്തിയിട്ടുണ്ടെന്ന് ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി. ഇറക്കുമതി 6,390 കോടി ഡോളറായിരുന്നത് 6,120കോടി ഡോളറാക്കി കുറച്ചു. വെള്ളിയുടേത് 328 കോടി ഡോളറായിരുന്നത് 233 കോടിഡോളറായി.