ADVERTISEMENT

18 വയസ് കഴിഞ്ഞ ഒരാള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളില്‍ പ്രീമിയമാകും. മാത്രമല്ല ഓരോ നിബന്ധനകളും അസുഖങ്ങളുടെ ലിസ്റ്റും പരിഗണിക്കുമ്പോള്‍ ഈ തുക ഉയരും. ഈ സാഹചര്യത്തില്‍ വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷ തരുന്ന ഹെല്‍ത്ത്  ഇന്‍ഷുറന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്. വ്യക്തിഗത പോളിസിയായും കുടുംബത്തിനുവേണ്ടിയും ഇത് വാങ്ങാം.

നിരക്ക് കുറയും

Representative image. Photo Credit:AndreyPopov-istockphoto
Representative image. Photo Credit:AndreyPopov-istockphoto

899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കും. കുടുംബമായി ചേരുമ്പോള്‍ നിരക്കില്‍ ഇളവുണ്ട്. അതായത്, രണ്ടു വ്യക്തികള്‍ക്കായാണെങ്കില്‍ 1,399 രൂപയും  രണ്ടു വ്യക്തികളും അവരുടെ ഒരു കുട്ടിക്കും കൂടി 1,799 രൂപയും രണ്ടു  വ്യക്തികള്‍ രണ്ടു കുട്ടികള്‍ എന്നിവര്‍ക്കായി 2,199 രൂപ എന്നിങ്ങനെയാണ് വരുന്ന ചെലവ്.

നിവ ബുപാ ഇൻഷുറൻസുമായി ചേർന്നാണ്  ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് 15 ലക്ഷം രൂപ പരിരക്ഷ ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടോപ് അപ്പ് പ്ലാന്‍ നൽകുന്നത്. ഇതില്‍ 15 ലക്ഷം ആണ് പരിരക്ഷ ലഭിക്കുന്നത്.

പരിരക്ഷ ഇങ്ങനെ

കിടത്തി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ 2 ലക്ഷം ക്ലെയിം ലഭിക്കുന്നതല്ല, തുടര്‍ന്ന് അതേ വര്‍ഷം 5 ലക്ഷം വരെ ഉള്ള ക്ലെയിം ടൈ അപ്പ് ഉള്ള ഹോസ്പിറ്റുകളില്‍ ക്യാഷ്‌ലസ് ആയി തന്നെ ലഭിക്കും.നിലവില്‍ മറ്റെന്തെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും  ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.  നിലവില്‍ ചില അസുഖമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കില്ല. എന്നാൽ ചില അസുഖങ്ങൾ പരിഗണിക്കുന്നുമുണ്ട്. പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുന്ന ഈ പ്ലാനില്‍ ആദ്യ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളും ഉണ്ട്.

തപാല്‍ വകുപ്പിന്റെ  ബാങ്കായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കാണ് ഇപ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കുറഞ്ഞ തുകയില്‍ നല്‍കുന്നത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് പോളിസി എടുക്കാന്‍ കഴിയുക. ഇല്ലാത്തവര്‍ക്ക് തല്‍ക്ഷണം 200 രൂപ നല്‍കി അക്കൗണ്ട് തുറക്കാം. 18 മുതല്‍ 60 വയസ് വരെയാണ് പ്രായ പരിധി. എന്നാല്‍ കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പോളിസിയില്‍ ഉള്‍പ്പെടുത്താം. പോസ്റ്റ്‌മാൻ വഴിയാണ്  പോളിസിയിൽ ചേരേണ്ടത്. അടുത്തുള്ള പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചാൽ പോളിസിയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

English Summary:

Discover an affordable health insurance plan offering coverage of Rs 15 lakhs for just Rs 899. Learn about the India Post Payments Bank health insurance scheme and its benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com