ADVERTISEMENT

വർഷാവസാനമാകുമ്പോഴേയ്ക്ക് നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണുള്ളത്. ഡിസംബർ മുതൽ പലിശ നിരക്കു കുറയുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. എല്ലാ കണ്ണുകളും ഡിസംബര്‍ 6 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ്, ആര്‍ബിഐ നിലവിലെ സ്ഥിതി തുടരുമോ അതോ 6.5 ശതമാനമായി നിലനിര്‍ത്തിയ റിപ്പോ നിരക്ക് കുറയ്ക്കുമോ എന്നതാണ് വലിയ ചോദ്യം. പലിശ നിരക്ക് കുറയ്ക്കാനാണ് ഇത്തവണ എംപിസി തീരുമാനമെങ്കിൽ വായ്പ എടുത്തിട്ടുള്ളവർക്ക് അൽപം ആശ്വസിക്കനാകും. വിവിധ വായ്പകളുടെ പലിശ കുറയുമെന്നത് തന്നെ കാരണം.

 ക്രെഡിറ്റ് കാര്‍ഡ് നിരക്ക് 

ക്രെഡിറ്റ് കാര്‍ഡുകളിലെ അസോസിയേറ്റ് ചാര്‍ജുകള്‍  പരിഷ്‌കരിക്കും. ആക്സിസ് ബാങ്ക്, എസ്ബിഐ, എയു  സ്‌മോള്‍ ഫിനാന്‍സ് തുടങ്ങിയ ബാങ്കുകള്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകള്‍ യൂട്ടിലിറ്റി ബില്ലുകള്‍ക്ക് 1ശതമാനം ചാര്‍ജ് ഈടാക്കുമ്പോള്‍ മറ്റ് ബാങ്കുകള്‍ റിവാര്‍ഡ് പോയിന്റുകളടക്കം പരിഷ്‌ക്കരിച്ചു.

credit-card

ആധാര്‍ അപ്‌ഡേറ്റ് ചെയ്യണം

സൗജന്യ ആധാര്‍ അപ്‌ഡേറ്റുകള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 14 ആണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. പേര്, വിലാസം, ജനനത്തീയതി എന്നിവയുള്‍പ്പെടെയുള്ള ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അവസാനമായി അപ്ഡേറ്റ് ചെയ്തിട്ട് 10 വര്‍ഷത്തിലേറെയായ ആധാറുകള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഡിസംബര്‍ 14 ന് ശേഷം, ആധാര്‍ കേന്ദ്രങ്ങളില്‍ ഓരോ  അപ്ഡേറ്റുകള്‍ക്ക്  50 രൂപ ഫീസ് ഈടാക്കും.

Representative Image. Image Credit: lakshmiprasad S/istockphoto.com
Representative Image. Image Credit: lakshmiprasad S/istockphoto.com

വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി  

കൃത്യസമയത്ത് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക്, വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ആണ്. അടക്കാത്ത നികുതികളുടെ പിഴയും പലിശയും ബാധകമായേക്കാം.

English Summary:

Stay informed about crucial financial updates this December, including the RBI's upcoming policy announcement, changes in credit card charges, the Aadhaar update deadline, and the last date for filing late income tax returns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com