അങ്കമാലി ഫിസാറ്റിൽ മലയാള മനോരമ സമ്പാദ്യം- ഷെയർവെൽത്ത് ഓഹരി നിക്ഷേപ സെമിനാർ 14ന്
Mail This Article
അങ്കമാലി: മലയാള മനോരമ സമ്പാദ്യവും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്ന് അങ്കമാലി ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ഓഹരി നിക്ഷേപ സെമിനാർ നടത്തും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന സെമിനാർ ഡിസംബർ 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 5.30 വരെയാണ്. ഫിസാറ്റ് ഗവേണിങ് ബോഡി ചെയർമാൻ പി.ആർ ഷിമിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അധ്യക്ഷം വഹിക്കുന്ന സെമിനാർ ഷെയർവെല്‍ത്ത് മാനേജിങ് ഡയറക്ടറും സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണന്‍ (റാംകി) നയിക്കും.
ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിക്ഷേപകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി, മികച്ച ഓഹരികള്‍ എന്നിവ ചർച്ച ചെയ്യും. സെമിനാറിന്‍റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ഷെയർവെല്‍ത്ത്, മനോരമ എന്നിവയുടെ ഉപഹാരങ്ങള്‍ ലഭിക്കും. മലയാള മനോരമ, ഷെയർവെല്‍ത്ത് സ്റ്റാളുകളും ഉണ്ടായിരിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 300 രൂപ ഫീസ് നൽകി റജിസ്റ്റർ ചെയ്യുന്നവർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം. അന്വേഷണങ്ങൾക്ക് : 9037501773 (ആരിഷ് കെ. ആനന്ദ്, അസോ. വൈസ് പ്രസിഡന്‍റ്, ഷെയർവെല്‍ത്ത്) , 9995319614 (അരുണ്‍ ആന്‍റണി, അസോ. വൈസ് പ്രസിഡന്‍റ്, ഷെയർവെല്‍ത്ത്).