5 വയസുള്ള മകൾക്കായി ഏതു ഫണ്ടിൽ നിക്ഷേപിക്കണം ?
Mail This Article
ചോദ്യം: ഞാൻ എന്റെ 5 വയസ്സുള്ള മകളുടെ പേരിൽ ഒരു മ്യൂച്വൽഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നു. അവൾക്ക് 18-20 വയസ്സാകുമ്പോൾ പിൻവലിക്കാനാണ് തീരുമാനം. ഏതു ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത്? ലംപ്സം ആയിട്ടാണ് നിക്ഷേപം. –നിധീഷ്, മലപ്പുറം
മറുപടി: ഇക്വിറ്റി നിക്ഷേപത്തിൽ പുതുതായി എത്തിയ ആളാണ് താങ്കളെങ്കിൽ ഫ്ലക്സിക്യാപ്, മൾട്ടിക്യാപ് വിഭാഗത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. ശേഷം കാലക്രമേണ മിഡ്‌ക്യാപ്, സ്മോൾക്യാപ് എന്നിവയും പരിഗണിക്കാം. അപ്പോൾ പുതുതായി നിക്ഷേപം തുടങ്ങുകയോ നിലവിലുള്ളത് മാറ്റുകയോ ചെയ്യാം. നിക്ഷേപിക്കാൻ അനുയോജ്യമായ ഫ്ലക്സിക്യാപ്, മൾട്ടിക്യാപ് ഫണ്ടുകൾ ഇവിടെ നൽകുന്നു.
1.നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്
2.എച്ച്ഡിഎഫ്സി ഫ്ലക്സി ക്യാപ് ഫണ്ട്
3. ഫ്ലാങ്ക്ലിൻ ഇന്ത്യ ഫ്ലക്സി ക്യാപ് ഫണ്ട്
ഡിസംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. മറുപടി നല്‍കിയിരിക്കുന്നത് ഡോ. ആർ.ജി.രഞ്ജിത് (അസോഷ്യേറ്റ് ഡയറക്ടർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്). നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും ഇ-മെയിൽ (sampadyam@mm.co.in) വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക. സമ്പാദ്യം മാസികയിലൂടെ മറുപടി ലഭിക്കും.