മനോരമ സമ്പാദ്യം–ജിയോജിത് സൗജന്യ നിക്ഷേപ സെമിനാർ കോന്നിയിൽ 19ന്
Mail This Article
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 19 വ്യാഴം ഉച്ചകഴിഞ്ഞു 2:30 മുതലാണ് സെമിനാർ. കോന്നി ശ്രീപാർവതി ജുവലേഴ്സ് ബില്‍ഡിങ്സിൽ ശ്രീപാർവതി മിനി കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി, എസ്ബിഐ മ്യൂച്വൽ ഫണ്ട് കേരള ചാനൽ ഹെഡ് (എൻഡി& ബാങ്ക്) എൻ.ജെ ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും.
പരിപാടിയുടെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 999580 2672 (ഷിനി ഏബിൾ, ബ്രാഞ്ച് മാനേജർ, ജിയോജിത്–കോന്നി)