ADVERTISEMENT

കൊച്ചി∙ ആഗോള വിപണിയുടെ ചുവടു പിടിച്ച് രാജ്യത്തെ ഓഹരി വിപണിയിലും ഇന്നലെ നഷ്ടം. സെൻസെക്സ് 384 പോയിന്റും നിഫ്റ്റി 100 പോയിന്റും വ്യാപാരവാരത്തിലെ ആദ്യദിനത്തിൽ നഷ്ടപ്പെടുത്തി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ ആഴ്ച പണനയങ്ങൾ പ്രഖ്യാപിക്കാനിരിക്കെ ആഗോള നിക്ഷേപകർ കരുതലോടെയാണ് വിപണികളിൽ ഇടപെടുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്കിൽ വീണ്ടും കുറവു വരുത്തുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ മികച്ച മുന്നേറ്റം നടത്തിയ ഐടി കമ്പനികൾ നഷ്ടത്തിലായി. അതേസമയം, റിയൽറ്റി ഓഹരികളിൽ ഇന്നലെ മികച്ച നേട്ടമാണ്. പ്രാഥമിക വിപണിയിൽ ഒട്ടേറെ ഐപിഒകൾ നടക്കുന്നതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്.

English Summary:

The Indian stock market experienced losses following global trends and anticipation of the US Federal Reserve's monetary policy announcement. Learn how Sensex, Nifty, and various sectors performed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com