ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ
Mail This Article
എൽഎൻജി ബൽവാര ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമാണക്കമ്പനിയാണ്. അൾട്രാ ഹൈപവർ ഇലക്ട്രോഡുകൾ നിർമിക്കുന്ന ലോകത്തെത്തന്നെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് പ്ലാന്‍റാണ് എച്ച്ഇജിയുടേത്. രാജ്യാന്തര വിപണികളിലും സാന്നിധ്യം. ഫ്രാൻസിലെ എസ്ഇആർഎസുമായി സഹകരിക്കുന്ന കമ്പനി, ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമാണത്തിലൂടെയാണ് വരുമാനത്തിന്‍റെ 80 ശതമാനവും നേടുന്നത്. കാർബൺ ബ്ലോക്ക് നിർമാണം, ഊർജനിർമാണം എന്നിവയാണ് എച്ച്ഇജിയുടെ മറ്റു ബിസിനസ് മേഖലകള്‍.
വാങ്ങാവുന്ന വില: 575
നിർദേശിക്കുന്ന തീയതി: 20/12/2024
കൈവശം വയ്ക്കാവുന്നത്: 12 മാസം
പ്രതീക്ഷിക്കുന്ന വില: 745
വ്യവസായ മേഖല: ഗ്രാഫൈറ്റ് ഇലക്ട്രോഡ്
ഇപിഎസ്: 9.42 രൂപ
പിഇ അനുപാതം: 57.49
പ്രൈസ് ടു ബുക്ക് വാല്യൂ: 2.36
ലേഖകൻ AAA Profit Analytics ന്റെ മാനേജിങ് ഡയറക്ടറാണ്
ജനുവരി ലക്കം സമ്പാദ്യം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങൾക്ക്: Whatsapp - 920 77 49 142